പോഷകഗുണമുള്ള മഷ്റൂം പീറ്റ്സ വീട്ടിൽ തയാറാക്കാം
Mail This Article
ബേക്ക് ചെയ്തെടുക്കാവുന്ന മഷ്റൂം മസാല പീറ്റ്സ പോക്കറ്റ് പോഷകഗുണങ്ങൾ നിറഞ്ഞ പലഹാരമാണ്. വ്യത്യസ്തമായ രുചിക്കൂട്ട് പരിചയപ്പെടുത്തന്നത് ഓൺ മനോരമ ഹോം ഷെഫ് , ഷെഫ് ഓഫ് ദ മന്ത് വിജയി ഷെറിൻ മുഹമ്മദാണ്. കുട്ടികൾക്ക് ഇഷ്ടപ്പെടുന്നൊരു സൂപ്പർ സ്നാക്കാണിത്. കൂൺ രുചി ഇഷ്ടമല്ലാത്തവർക്ക് ഇഷ്ടപ്പെട്ട പച്ചക്കറി ഉപയോഗിച്ചും ഈ വിഭവം തയാറാക്കാം.
പീറ്റ്സ പോക്കറ്റ് ചേരുവകൾ
- മൈദ – 2 കപ്പ്
- ചൂട് വെള്ളം – 1 കപ്പ്
- യീസ്റ്റ് – 1 ടീസ്പൂൺ
- പഞ്ചസാര – 1 1/2 ടീസ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- എണ്ണ – ആവശ്യത്തിന്
Read this in English
മഷ്റൂം മസാലയ്ക്ക്
- ഡബിൾ ഹോഴ്സ് വെജിറ്റബിൾ മസാല – 2 ടീസ്പൂൺ
- സവോള – 1
- വെളുത്തുള്ളി – 3 അല്ലി
- എണ്ണ – ആവശ്യത്തിന്
- മഷ്റും – 200 ഗ്രാം
- തക്കാളി – 1
- കുരുമുളകുപൊടി – 1 ടീസ്പൂൺ
- പച്ചമുളക് – 1
- മല്ലിയില
- ഉപ്പ് – ആവശ്യത്തിന്
- മൊസെറല്ല ചീസ്
- മുട്ട – 1
തയാറാക്കുന്ന വിധം
∙ ഒരു കപ്പ് വെള്ളത്തിൽ 1 ടീസ്പൂൺ യീസ്റ്റും 1 ടീസ്പൂൺ പഞ്ചസാരയും യോജിപ്പിച്ച് 15 മിനിറ്റ് പൊങ്ങാൻ വയ്ക്കുക.
∙ മൈദ കുഴയ്ക്കാനുള്ള പ്രതലത്തിൽ ഇട്ട് നടുവിൽ ഒരു കുഴിയുണ്ടാക്കണം, അതിലേക്കു ഉപ്പും പുളിച്ച യീസ്റ്റും ഒഴിക്കാം. രണ്ടു ടീസ്പൂൺ എണ്ണയും ചേർത്ത് ഈ മാവ് 10 മിനിറ്റ് നന്നായി കുഴയ്ക്കണം.
∙ ഒരു ബൗളിലേക്കു കുഴച്ചു വച്ച മാവ് മാറ്റാം, മുകളിൽ അൽപം എണ്ണ പുരട്ടി 10 മിനിറ്റ് അടച്ചു വയ്ക്കണം. മാവ് ഇരട്ടിയായി പൊങ്ങിവരും.
∙പാനിൽ എണ്ണ ചൂടാക്കി വെളുത്തുള്ളിയും സവോളയും നന്നായി ബ്രൗൺ നിറം ആകുന്നതു വരെ വഴറ്റണം. ഇതിലേക്കു മഷ്റൂം ചേർത്ത് നന്നായി ബ്രൗൺ നിറമാകുന്നതുവരെ വഴറ്റണം. ഇതിലേക്ക് തക്കാളി, വെജിറ്റബിൾ മസാല, കുരുമുളകുപൊടി, പച്ചമുളക്, ഉപ്പ് എന്നിവ ചേർത്ത് മല്ലിയില വിതറി മാറ്റാം.
∙ തയാറാക്കിയ മാവ് പരത്തി, അതിനുള്ളിൽ മഷ്റൂം ഫില്ലിങ് നിറച്ച് മുകളിൽ ചീസ് ഇട്ട് മടക്കിയെടുത്ത് ബേക്കിങ് ട്രേയിലേക്കു മാറ്റാം. ബേക്കിങ് ട്രേയിൽ എണ്ണ പുരട്ടിയശേഷം വേണം പീറ്റ്സ പോക്കറ്റ്സ് നിരത്താൻ. 250 ഡിഗ്രിയിൽ പ്രീ– ഹീറ്റ് ചെയ്ത അവ്നിൽ 20 മിനിറ്റ് ബേക്ക് ചെയ്തെടുത്താൽ രുചികരമായ മഷ്റൂം മസാല പീറ്റ്സ പോക്കറ്റ്സ് ചൂടോടെ കഴിക്കാം.