ഉളളം തണുപ്പിക്കാൻ കപ്പ പുഡിങ്
Mail This Article
×
വേനൽച്ചൂടിൽ കുളിർമ പകരാൻ തണുപ്പും മധുരവും ചേർന്ന പുതുമയുള്ള കപ്പ പുഡിങ് പരീക്ഷിച്ചാലോ?
- കപ്പ – 250 ഗ്രാം
- പാൽ – അര ലീറ്റർ
- പഞ്ചസാര– മുക്കാല്‍ കപ്പ്
- പാൽപ്പൊടി – നാല് സ്പൂണ്‍, അല്‍പം പാലിൽ കലക്കിയത്.
- ചൈനാഗ്രാസ് – 20 ഗ്രാം, വെള്ളത്തിൽ കുതിർത്തത്
- വനില എസ്സൻസ്– രണ്ട്– മൂന്ന് തുള്ളി
- പിസ്ത നുറുക്കിയത്– അലങ്കരിക്കാൻ
പാകം ചെയ്യുന്ന വിധം
∙കപ്പ നന്നായി ഗ്രേറ്റ് ചെയ്തു പിഴിഞ്ഞു നീരു കളയുക.
∙ഇതിലേക്കു പാലും പഞ്ചസാരയും ചേർത്തു വേവിക്കണം.
∙നന്നായി വെന്തുടയുമ്പോൾ പാൽപ്പൊടി കലക്കിയതു ചേർത്തു കുറുക്കണം.
∙നന്നായി കുറുകുമ്പോൾ ചൈനാഗ്രാസ് ഉരുക്കി അരിച്ചതു ചേർക്കുക.
∙വനില എസ്സൻസ് ചേർത്തു വാങ്ങാം.
∙ഫ്രിഡ്ജിൽ വച്ചു തണുപ്പിച്ച ശേഷം പിസ്ത നുറുക്കിയതു കൊണ്ട് അലങ്കരിച്ചു വിളമ്പാം.
∙കണ്ടൻസ്ഡ് മിൽക്ക് ചേർത്തും പുഡിങ് തയാറാക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.