രുചികരമായ വെണ്ടയ്ക്ക തൈരു കറി
Mail This Article
ധാരാളം നാരുകളും വൈറ്റമിനുകളും മിനറലുകളും അടങ്ങിയ വെണ്ടയ്ക്ക പച്ചക്കറികളിൽ പ്രധാനിയാണ്. വെണ്ടയ്ക്ക തൈരു ചേർത്ത് കറിവയ്ക്കുന്നതെങ്ങനെയെന്നു നോക്കിയാലോ?
1. ഇളം വെണ്ടയ്ക്ക അറ്റം പിളർന്നത്– അരക്കിലോ
2. എണ്ണ – അരക്കപ്പ്
3. സവാള (നീളത്തിൽ കനം കുറച്ചരിഞ്ഞത്)– ഒന്ന്
4. മുളകു പൊടി – അര ചെറിയ സ്പൂൺ
ഉണങ്ങിയ മാങ്ങാപ്പൊടി (ആംചൂർ) – അര ചെറിയ സ്പൂൺ
ഗരംമസാലപ്പൊടി – അര ചെറിയ സ്പൂൺ
മല്ലിപ്പൊടി – ഒരു ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി – കാല്‍ ചെറിയ സ്പൂൺ
5. തക്കാളി (നീളത്തിൽ കനം കുറച്ചരിഞ്ഞത്)– ഒന്ന്
തൈരിനു താളിക്കാൻ
6. തൈര് – ഒന്നരക്കപ്പ്
7. ചുവന്നുള്ളി അരിഞ്ഞത് – രണ്ടു ചെറിയ സ്പൂൺ
8. വറ്റല്‍ മുളക് (കഷണങ്ങളാക്കിയത്)– രണ്ട്
9. കടുക് – അര ചെറിയ സ്പൂൺ
10. കറിവേപ്പില – കുറച്ച്
പാകം ചെയ്യുന്ന വിധം
∙എണ്ണ ചൂടാക്കി സവാള ബ്രൗൺ നിറമാകും വരെ നന്നായി വഴറ്റുക.
∙ഇതിലേക്കു വെണ്ടയ്ക്ക ചേർത്തു പത്തു മിനിറ്റു വേവി ക്കുക. ഇടയ്ക്കിടെ ഇളക്കണം.
∙ഏകദേശം വേവാകുമ്പോൾ നാലാമത്തെ ചേരുവ ചേർത്തി ളക്കി യോജിപ്പിക്കുക. ഇതിലേക്കു തക്കാളിയും ചേർത്തിളക്കി വാങ്ങുക.
∙അല്പം എണ്ണയിൽ കടുകു പൊട്ടിച്ച ശേഷം ചുവന്നുള്ളിയും വറ്റൽമുളകും കറിവേപ്പിലയും മൂപ്പിക്കുക.
∙നന്നായി വഴന്നശേഷം ഇതിലേക്ക് ഉപ്പു ചേർത്ത തൈരു ചേർത്തു വാങ്ങുക.
∙ഈ തൈര് വാങ്ങി വച്ചിരിക്കുന്ന വെണ്ടയ്ക്കയുടെ മീതെ ഒഴിച്ച് അല്പം മാതളനാരങ്ങാ അല്ലികൾ കൊണ്ടലങ്കരിച്ചു വിളമ്പുക.