ADVERTISEMENT

ആഘോഷദിനങ്ങളിൽ പ്രഭാത ഭക്ഷണത്തിന് ഒന്നാം സ്ഥാനമാണ്. ഉയിർപ്പു തിരുനാൾ ആഘോഷിച്ച്, അമ്പതു ദിവസം നീണ്ട കഠിന നോമ്പ് വീടാൻ പറ്റിയ രുചികരമായ വിഭവമാണിത്.

1. ചൂടുവെള്ളം–രണ്ടു വലിയ സ്പൂൺ
യീസ്റ്റ്–ഒന്നര െചറിയ സ്പൂൺ
2. റവ–രണ്ടു വലിയ സ്പൂൺ
െവള്ളം–ഒരു കപ്പ്
3. അപ്പത്തിനുള്ള പൊടി–അരക്കിലോ
വെള്ളം–രണ്ടു കപ്പ്
ഉപ്പ്–പാകത്തിന്
പഞ്ചസാര–ഒരു വലിയ സ്പൂൺ
4. ഇറച്ചി െചറിയ കഷണങ്ങളാക്കിയത് – അരക്കിലോ
5. എണ്ണ–പാകത്തിന്
6. സവാള –രണ്ട്, അരിഞ്ഞത്
പച്ചമുളക്–അഞ്ച്, നീളത്തിൽ അരിഞ്ഞത്
7. മുളകുപൊടി–ഒരു വലിയ സ്പൂൺ
   മല്ലിപ്പൊടി–രണ്ടു വലിയ സ്പൂൺ
  മഞ്ഞൾപ്പൊടി–ഒരു െചറിയ സ്പൂൺ
  ഇറച്ചിമസാലപ്പൊടി–ഒരു വലിയ സ്പൂൺ
  ഇഞ്ചി–ഒരു കഷണം
  വെളുത്തുള്ളി–ഒരു കുടം
  കുരുമുളക്–ഒരു െചറിയ സ്പൂൺ
  ഉപ്പ്–പാകത്തിന്
8. കരിക്ക് ഒരിഞ്ചു നീളത്തിൽ കനം കുറച്ച് അരിഞ്ഞത് –അരക്കപ്പ്
ചുവന്നുള്ളി നീളത്തിൽ അരിഞ്ഞത് –രണ്ടു വലിയ സ്പൂൺ
കറിവേപ്പില–രണ്ടു തണ്ട്

പാകം ചെയ്യുന്ന വിധം

∙ ചൂടുവെള്ളവും യീസ്റ്റും യോജിപ്പിച്ച് അഞ്ചു മിനിറ്റ് വയ്ക്കുക.

∙ റവ വെള്ളം ചേർത്തു കുറുക്കി പാവു കാച്ചണം.

∙ മൂന്നാമത്തെ ചേരുവ യോജിപ്പിച്ചുവയ്ക്കുക.

∙ യീസ്റ്റ് മിശ്രിതവും റവ കാച്ചിയതും അപ്പംപൊടി മിശ്രിതവും ചേർത്തു നന്നായി യോജിപ്പിച്ചു മാവു പൊങ്ങാനായി മാറ്റിവയ്ക്കുക.

∙ ഫില്ലിങ് തയാറാക്കാൻ കുക്കറിൽ എണ്ണ ചൂടാക്കി, സവാളയും പച്ചമുളകും വഴറ്റുക.

∙ വഴന്ന ശേഷം ഏഴാമത്തെ ചേരുവ അരച്ചതു ചേർത്തു വഴറ്റി മസാല മൂത്ത മണം വരുമ്പോൾ ഇറച്ചി ചേർത്തിളക്കി കുക്കർ അടച്ചുവച്ചു വേവിക്കുക.

∙ കുക്കർ തുറന്ന്, ഇറച്ചി പുരണ്ടിരിക്കുന്ന പരുവത്തിൽ വാങ്ങി എട്ടാമത്തെ ചേരുവ അല്പം എണ്ണയിൽ വഴറ്റിയതും ചേർത്തു യോജിപ്പിച്ചു മാറ്റിവയ്ക്കുക.

∙ അപ്പച്ചട്ടിയിൽ അല്പം മാവ് ഒഴിക്കുക. ചട്ടി ചുറ്റിക്കരുത്. ഒഴിച്ച മാവിനു മുകളിൽ അല്പം ഫില്ലിങ് വച്ച്, ചട്ടി അടച്ചുവച്ച് അപ്പം ചുട്ടെടുക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com