ADVERTISEMENT

ഉയിർപ്പു പെരുന്നാൾ ആഘോഷമാക്കാൻ രുചകരമായൊരു പോർക്ക് വിന്താലു തയാറാക്കിയാലോ?

പോർക്ക് വിന്താലു

1. പോർക്ക് – ഒരു കിലോ, കഷണങ്ങളാക്കിയത്
2. എണ്ണ – നാലു വലിയ സ്പൂൺ
3. കറുവാപ്പട്ട – രണ്ടിഞ്ചു കഷണം‌

  • ഗ്രാമ്പൂ – എട്ട്
  • ഏലയ്ക്ക – എട്ട്
  • പെരുംജീരകം – ഒരു വലിയ സ്പൂൺ
  • കുരുമുളക് – ഒരു വലിയ സ്പൂൺ
  • കടുക് – രണ്ടു വലിയ സ്പൂൺ
  • വിനാഗിരി – മൂന്നു വലിയ സ്പൂൺ
  • ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് – രണ്ടു വലിയ സ്പൂണ്‍

4. സവാള – രണ്ട്, കനം കുറച്ച് അരിഞ്ഞത്
5. കശ്മീരി മുളകുപൊടി – രണ്ടു വലിയ സ്പൂൺ

  • മല്ലിപ്പൊടി – ഒരു വലിയ സ്പൂൺ
  • മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ

6. ഉപ്പ്, വെള്ളം – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ പോർക്ക് കഴുകി വൃത്തിയാക്കി വയ്ക്കുക.
∙ എണ്ണ ചൂടാക്കി മൂന്നാമത്തെ ചേരുവ അരച്ചതു ചേർത്ത് നന്നായി മൂപ്പിക്കുക.
∙ ഇതിലേക്ക് സവാള ചേർത്ത് അൽപസമയം വഴറ്റിയ ശേഷം തീ കുറച്ച് അഞ്ചാമത്തെ ചേരുവ ചേർത്തു നന്നായി വഴറ്റുക.
∙ ഇതിലേക്കു പോർക്കും ഉപ്പും ചേർത്തിളക്കിയ ശേഷം പാകത്തിനു വെള്ളം ചേർത്തു വേവിക്കണം.
∙ പാകത്തിനുപ്പും വിനാഗിരിയും ചേർത്തിളക്കി, ഇറച്ചി വെന്തു വെള്ളം വറ്റി ബ്രൗൺ നിറമാകുമ്പോൾ വാങ്ങാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com