ADVERTISEMENT

ആഘോഷത്തിന്റെ പകലിൽ വട്ടമേശയ്ക്കു മുന്നിൽ ഭക്ഷണത്തിനായി ഒത്തു കൂടുമ്പോൾ കുറച്ച് ബീഫില്ലാതെ പറ്റില്ലല്ലോ. ചിക്കന്‍, മട്ടൺ സ്റ്റ്യൂ സാധാരണയാണെങ്കിലും ബീഫ് സ്റ്റ്യൂ അധികമാരും പരീക്ഷിക്കാറില്ല. 

ആവശ്യമുള്ള സാധനങ്ങൾ 

  • ബീഫ്– 500 (സ്റ്റീക് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന മാംസമാണെങ്കിൽ നല്ലത്)
  • ഉരുളക്കിഴങ്ങ്– 200 ഗ്രാം
  • കാരറ്റ് – 150 ഗ്രാം
  • സവാള –2 എണ്ണം
  • ഇഞ്ചി– 1 ചെറിയ കഷ്ണം
  • പച്ചമുളക്– 5 എണ്ണം
  • വെളുത്തുള്ളി– 4 അല്ലി
  • തേങ്ങപ്പാൽ– 1 തേങ്ങയുടെ
  • പട്ട– 1 വകുത്
  • ഗ്രാംമ്പൂ– 4 എണ്ണം
  • തക്കോലം– 2 എണ്ണം
  • കുരുമുളക്( പൊടി വേണ്ട) – 10 ഗ്രാം
  • കറിവേപ്പില– 2 തണ്ട്
  • വെളിച്ചെണ്ണ–ആവശ്യത്തിന്

തയാറാക്കുന്ന വിധം

ബീഫ് ഉപ്പ് ചേർത്ത ശേഷം നന്നായി വേവിച്ചെടുക്കുക. ഉരുളക്കിഴങ്ങും കാരറ്റും കുറച്ചു വലിപ്പത്തിൽ മുറിച്ച് വേവിച്ചെടുക്കുക. മറ്റൊരു പാത്രത്തില്‍ വെളിച്ചെണ്ണയൊഴിച്ച് സവാള നന്നായി വഴറ്റിയെടുത്ത ശേഷം ഇഞ്ചി പച്ചമുളക് വെളുത്തുള്ളി എന്നിവ ചേർക്കുക. ഇതിലേക്ക് ബീഫ് ചേര്‍ത്ത ശേഷം തേങ്ങയുടെ രണ്ടാം പാലും ചേർക്കാം. തുടര്‍ന്ന് പട്ട, ഗ്രാംമ്പൂ, തക്കോലം കുരുമുളക് എന്നിവ ചേർക്കാം. നന്നായി കുറുകുമ്പോൾ കറിവേപ്പിലയും തുടർന്ന് ഒന്നാം പാലും ചേർത്ത് കൊടുക്കാം. ഉപ്പ് നോക്കിയ ശേഷം ഇറക്കി വയ്ക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com