ADVERTISEMENT

സസ്യാഹാരികൾക്ക് ഏറെ പ്ര‌ിയപ്പെട്ട വിഭവമാണ് പനീർ. റെസ്റ്റോറന്റുകളിലെത്തിയാൽ മാത്രമാണ് പലരും പനീർ പരീക്ഷിക്കുന്നത്. വീട്ടിലെ അടുക്കളയിൽ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന പനീർ ബട്ടർ മസാലയ്ക്ക് ഇനി പുറത്ത് അധികം പണം ചെലവാക്കേണ്ട.

ചേരുവകൾ

  • പനീർ – 200 ഗ്രാം.
  • ബട്ടർ – 100 ഗ്രാം.
  • സവാള –1 വലുത്.
  • തക്കാളി –1
  • പച്ചമുളക് – 3 എണ്ണം
  • ഇഞ്ചി – 1 ചെറിയ കഷ്ണം
  • വെളുത്തുള്ളി – 6 അല്ലി
  • മല്ലിപ്പൊടി – 1 ടേബിൾ സ്പൂൺ
  • മുളക‌ുപൊടി – 1 ടേബിൾ സ്പൂൺ
  • കസൂരിമേത്തി – 1 നുള്ള്
  • മല്ലിയില
  • അണ്ടിപ്പരിപ്പ് – 8 എണ്ണം
  • ഗരംമസാല – 1/2 ട‌ീസ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം

അണ്ടിപ്പരിപ്പ് ചൂടുവെള്ളത്തിൽ കുതിർത്തുവയ്ക്കാം. ഇതിനു ശേഷം വെണ്ണയിൽ പനീർ വറുത്തു കോരുക. ബാക്കിയുള്ള ബട്ടറിന്റെ പകുതി മാറ്റി വച്ച ശേഷം ബാക്കിയുള്ളതിലേക്ക് ചെറുതായി മുറിച്ച സവാള ചേർത്ത് മൂപ്പിക്കുക. ഇതിലേക്ക് പച്ചമുളക് ഇഞ്ചി വെളുത്തുള്ളി എന്നിവ ചേർക്കാം. 

തുടർന്ന് ഇതിലേക്ക് തക്കാളി മുറിച്ച‌ു ചേർക്കാം. നന്നായി വഴറ്റിയ ശേഷം ഇവ മാറ്റി വയ്ക്കാം. ചൂടാറുമ്പോൾ നന്നായി അരച്ചെടുക്കുക. ബാക്കിയുള്ള ബട്ടറിലേക്ക് ഇത് അരപ്പ് ചേർത്ത് തിളപ്പിക്കുക. അൽപം വെള്ളമൊഴിച്ച ശേഷം മല്ലിപ്പൊടിയും മുളക‌ുപൊടിയും ഗരം മസാലയും ചേർക്കാം. 

ഇതിലേക്ക് പനീർ ചേർത്തു കൊടുക്കുക. തിളയ്ക്കുമ്പോൾ കൊഴുപ്പിനായി അണ്ടിപ്പരിപ്പ് അരച്ചു ചേർക്കാം. മല്ലിയിലയും കസൂരിമേത്തിയും ചേർത്ത് ഇറക്കി വയ്ക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com