പോഷക സമൃദ്ധമായൊരു റംബുട്ടാൻ ഷെയ്ക്ക് തയാറാക്കിയാലോ?
Mail This Article
×
ഔഷധഗുണങ്ങളുളളതും പോഷക സമൃദ്ധവുമാണ് റംബുട്ടാൻ. വിറ്റാമിൻ, കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ എന്നിവ ധാരാളം അടങ്ങിയതുകൊണ്ട് ശരീരത്തിന് ധാരാളം ഊർജം നൽകുന്ന പഴമാണിത്. ഹൃദയാരോഗ്യത്തിനും കാൽസ്യം അടങ്ങിയതുകൊണ്ട് എല്ലുകളുടെ ആരോഗ്യത്തിനും ഇതു വളരെ നല്ലതാണ്. നല്ലതാണ്. റംബുട്ടാൻ പഴത്തിന്റെ സ്വദേശം ഇന്തൊനീഷ്യയാണ്. കേരളത്തിൽ ഇപ്പോൾ റംബുട്ടാൻ ധാരാളം ലഭ്യമാണെങ്കിലും നിപ്പ ഭീഷണിയെ തുടർന്ന് വാങ്ങാൻ ആളില്ല എന്നാണ് കച്ചവടക്കാരുടെ പരാതി.
റംബുട്ടാൻ പഴം ഉപയോഗിച്ച് രുചികരമായ ഷെയ്ക്ക് എങ്ങനെ തയാറാക്കാമെന്നു നോക്കാം.
ചേരുവകൾ
- റംബുട്ടാൻ പഴം – ഒരു കപ്പ് (പുറംതോടും ഉള്ളിലെ കായും കളഞ്ഞ് എടുത്തത്)
- ഐസ് ക്യൂബ്സ് – ഒരു കപ്പ്
- പഞ്ചസാര – 2 ടേബിൾ സ്പൂൺ
- പാൽ – ഒരു ഗ്ലാസ്
- വെള്ളം – ഒരു ഗ്ലാസ്
തയാറാക്കുന്ന വിധം
ചേരുവകൾ എല്ലാം മിക്സിയിലിട്ട് നന്നായി അടിച്ചെടുത്താൽ രുചികരമായ റംബുട്ടാൻ ഷെയ്ക്ക് റെഡി.
Note - റംബുട്ടാൻ പഴം കൊച്ചു കുട്ടികൾക്ക് ഉള്ളിലെ കായ് നീക്കം ചെയ്തുവേണം കൊടുക്കാൻ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.