ADVERTISEMENT

കുടംപുളിക്കു പകരം വാളൻപുളി രുചിയിൽ മത്തി കറിവച്ചിട്ടുണ്ടോ? നല്ല അസ്സൽ രുചിയിലുള്ള മത്തിക്കറിയാണിത്.

ചേരുവകൾ

മത്തി വൃത്തിയാക്കിയത് – അര കിലോ
മുളകു പൊടി – രണ്ടു സ്പൂൺ
മല്ലിപ്പൊടി – ഒരു ടീസ്പൂൺ
മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ
വാളൻപുളി – നെല്ലിക്കാ വലുപ്പത്തിൽ
ഉപ്പ് – പാകത്തിന്
കറിവേപ്പില – ഒരു തണ്ട്
വെളിച്ചെണ്ണ – ആവശ്യത്തിന്

തയാറാക്കുന്ന വിധം

മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപൊടി ഉപ്പ് എന്നിവ ചേർത്തു ഞെരടിയതിനു ശേഷം മത്തി ചേർത്ത് യോജിപ്പി ക്കുക. വാളൻ പുളി അരക്കപ്പ് വെള്ളത്തിൽ പിഴിഞ്ഞൊഴിച്ച ശേഷം പാകത്തിനു വെള്ളം ഒഴിച്ച് കുറുകിയ പരുവത്തിലാകു മ്പോൾ പച്ച വെളിച്ചെണ്ണ ഒഴിച്ച് വേപ്പിലയുമിട്ടു വാങ്ങുക.


അടുക്കള ടിപ്സ്

കാബേജ് കറിവയ്ക്കുമ്പോൾ അൽപം നാരങ്ങാനീരു ചേർത്താൽ അതിന്റെ പച്ച ഗന്ധം മാറിക്കിട്ടും.

പുളിയില

പുളിയില കിട്ടാൻ പ്രയാസമുള്ളവർ കടയിൽ നിന്നു വാങ്ങുന്ന വാളൻപുളിയിലുള്ള കുരു ചട്ടിയിൽ മണ്ണു നിറച്ചു പാകി മുളപ്പിച്ചാൽ മതി.



ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com