ഗ്രാൻഡ് പൊട്ടറ്റോ ടുമാറ്റോ കറി
Mail This Article
പ്രഭാത ഭക്ഷണത്തിനൊപ്പം കഴിക്കാൻ രുചികരമായ ഉരുളക്കിഴങ്ങ് – തക്കാളിക്കറി എങ്ങനെ തയാറാക്കാമെന്നു നോക്കാം.
ചേരുവകൾ
1. എണ്ണ – പാകത്തിന്
2. കടുക് – ¼ ചെറിയ സ്പൂൺ
3. ഉരുളക്കിഴങ്ങ് – 4 – 5 എണ്ണം (തൊലി കളഞ്ഞ് ചതുരക്കഷണങ്ങൾ ആക്കിയത്)
4. തക്കാളി അരിഞ്ഞത് – 3–4 എണ്ണം
5. പച്ചമുളക് – 1 എണ്ണം
ഇഞ്ചി – 1 ഇഞ്ച് കഷണം
6. മഞ്ഞൾപ്പൊടി – ½ ചെറിയ സ്പൂൺ
മുളകുപൊടി – പാകത്തിന്
പഞ്ചസാര, ഉപ്പ് – പാകത്തിന്
7. മല്ലിയില – ഒരു ചെറിയ കെട്ട് പൊടിയായി അരിഞ്ഞത്
പാകം ചെയ്യുന്ന വിധം
∙പാനിൽ എണ്ണ ചൂടാക്കി കടുകു പൊട്ടിക്കുക.
∙ഇതിൽ ഉരുളക്കിഴങ്ങു ചേർത്ത് വറുക്കുക. ഇളം ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ അൽപം വെള്ളം ചേര്‍ത്തു വേവിക്കുക.
∙ഉരുളക്കിഴങ്ങു വെന്ത ശേഷം തക്കാളി ചേർത്തിളക്കണം. ഇതിലേക്ക് ഇഞ്ചിയും പച്ചമുളകും യോജിപ്പിച്ച് അരച്ചതും മഞ്ഞൾപ്പൊടി, മുളകുപൊടി, പഞ്ചസാര, ഉപ്പ് എന്നിവ ചേർത്തു ചെറുതീയിൽ വേവിക്കുക. തക്കാളി വെന്തുടയണം.
∙മല്ലിയില കൊണ്ട് അലങ്കരിച്ച് വിളമ്പാം.