ഈസി ടേസ്റ്റി വെന്ത മുന്തിരി ജ്യൂസ്
Mail This Article
×
എളുപ്പത്തിൽ ടേസ്റ്റി ജ്യൂസ് തയാറാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ രുചികരമായ ജ്യൂസ് റെസിപ്പി.
ചേരുവകൾ
- മുന്തിരി - 1 കിലോഗ്രാം (ജ്യൂസ് അടിക്കുന്ന കറുത്ത മുന്തിരി)
- ഏലയ്ക്ക – 3 എണ്ണം
- ഗ്രാമ്പു – 4
- കറുവപ്പട്ട –ചെറിയ ഒരു കഷ്ണം
- പഞ്ചസാര – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഏലയ്ക്ക, ഗ്രാമ്പു, കറുവപ്പട്ട, പഞ്ചസാര, മുന്തിരി എല്ലാം കൂടി പ്രഷർകുക്കറിൽ ഇട്ട് ഒരു വിസിൽ അടിക്കുമ്പോൾ തീ ഓഫ് ചെയ്യാം. തണുക്കുമ്പോൾ ഉടച്ച് അരിച്ച് കുടിക്കാം. ആവശ്യത്തിന് ഐസ് ക്യൂബ്സും ചേർക്കാം.
Note : അധികം വെള്ളം ചേർക്കാതെ അരിച്ച് ഫ്രഡ്ജിൽ സൂക്ഷിച്ചാൽ പെട്ടെന്ന് അതിഥികൾ എത്തുമ്പോൾ കുടിക്കാൻ കൊടുക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.