ADVERTISEMENT

ചപ്പാത്തി വ്യത്യസ്തരുചിയിൽ പ്രഭാതഭക്ഷണത്തിന് തയാറാക്കി നോക്കൂ....

ചേരുവകൾ

  • വേവിച്ച ചപ്പാത്തി ചതുരത്തിൽ മുറിച്ചത് - 3 എണ്ണം
  • ഇഞ്ചി അരിഞ്ഞത് – ചെറിയ കഷണം 
  • വെളുത്തുള്ളി അരിഞ്ഞത് - 3
  • കാപ്സിക്കം - ഒരു ചെറുത്
  • സവാള - ഒരു ചെറുത്
  • പച്ചമുളക് - 1
  • തക്കാളി - പകുതി
  • സോയ സോസ് - 1/2 സ്പൂൺ
  • തക്കാളി സോസ് - 1 സ്പൂൺ
  • റെഡ് ചില്ലി സോസ്- 1/2 സ്പൂൺ
  • ഗരം മസാല- 1/2 സ്പൂൺ
  • കാശ്മീരി ചില്ലി പൗഡർ - 1/2 സ്പൂൺ
  • മഞ്ഞൾപ്പൊടി-1/4 1/2 സ്പൂൺ
  • വെജിറ്റബിൾ ഓയിൽ - ഒന്നര സ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം

ചൂടായ പാനിൽ ഓയിൽ ഒഴിച്ചു അതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് വഴറ്റി കാപ്‌സിക്കം, സവാള എന്നിവ ചേർക്കുക. ഒന്ന് വാടി വരുമ്പോൾ അതിലേക്ക് തക്കാളിയും പച്ചമുളകും ഉപ്പും ചേർത്ത് നന്നായി ഇളക്കുക. ഇതിലേക്ക് ഗരം മസാലയും മുളകുപൊടിയും മഞ്ഞൾപ്പൊടിയും ഇടുക. പൊടികളുടെ പച്ചമണം മാറുമ്പോൾ അതിലേക്ക് ചില്ലി സോസും ടൊമാറ്റോ സോസും സോയസോസും ചേർത്ത് ഇളക്കി, ചപ്പാത്തി ഇട്ട്  മിക്സ് ചെയ്ത് കഴിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com