ADVERTISEMENT

മീൻ അവിയൽ എന്ന് കേട്ടിട്ടില്ലേ? ദാ നല്ലരുചികരമായ ഉണക്കമീൻ വച്ച് തയാറാക്കുന്ന അവിയൽ രുചി പരിചയപ്പെടാം.

ചേരുവകൾ

  • ഉണക്ക നത്തോലി– 100ഗ്രാം
  • ചെറിയ ഉള്ളി – 10–15 എണ്ണം
  • മുരിങ്ങയ്ക്കാ – 5 കഷണം
  • കുമ്പളങ്ങ (വെള്ളരിക്ക) അരിഞ്ഞത് – ½ കപ്പ്
  • വഴുതനങ്ങ ഇടത്തരം വലുപ്പമുള്ളത് – 1 എണ്ണം
  • പച്ചമുളക് – 2 എണ്ണം (നടുവെ കീറിയത്)
  • വാളൻപുളി – ചെറിയ നാരങ്ങ വലുപ്പത്തിൽ
  • കറിവേപ്പില
  • വെള്ളം – ½ കപ്പ്
  • മുളകുപൊടി – 3 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി – ½ ടീസ്പൂൺ
  • ജീരകം – ½ ടീസ്പൂൺ
  • േതങ്ങ ചിരകിയത് – 1 കപ്പ് (½ മുറി തേങ്ങയുടേത്)


തയാറാക്കുന്ന വിധം

  • ആദ്യം തലയും വാലും മുള്ളും നീക്കം ചെയ്ത് നടുവെ കീറി ഉണക്കിയ നത്തോലി നൂറുഗ്രാം എടുക്കുക. അവിയൽ വയ്ക്കുന്നതിനായി വേണ്ട മറ്റു കാര്യങ്ങളിൽ ആദ്യം ചെറിയ ഉള്ളിയും വഴുതനങ്ങയും പച്ചമുളകും നീളത്തിൽ അരിഞ്ഞു വയ്ക്കുക. അതിനുശേഷം അരപ്പ് തയാറാക്കുന്നതിനായി ചിരകി വച്ച തേങ്ങയിലേക്ക് മുളകുപൊടിയും മഞ്ഞൾപ്പൊ ടിയും ജീരകപ്പൊടിയും ഒന്നോ രണ്ടോ കറിവേപ്പിലയും വാളൻപുളിയും ചേർത്ത് അരകപ്പ് വെള്ളം ഒഴിച്ച് തരിതരിപ്പാ യി അരച്ചെടുക്കുക.
  • ഇനി അടുപ്പ് കത്തിച്ച് ഒരു മൺചട്ടിയിൽ ആദ്യം ഈ അരപ്പ് ഇട്ട് അതിന്റെ കൂടെ മീന്‍ കഷണങ്ങളും അരിഞ്ഞു വച്ചിരി ക്കുന്ന മുരിങ്ങയ്ക്കയും കുമ്പളങ്ങയും ചെറിയ ഉള്ളിയും വഴുതനങ്ങയും പച്ചമുളകും ആവശ്യത്തിന് ഉപ്പും ഇട്ട് കുറച്ച് വെള്ളം ഒഴിച്ച് ഇവയെല്ലാം ഒന്ന് ഇളക്കി വേകാൻ വയ്ക്കുക. ഇത് വെന്തശേഷം ഇതിലേക്ക് കടുക് താളിച്ചൊഴിക്കുക(വെളിച്ചെണ്ണ, കടുക്, വറ്റൽമുളക്, കറിവേപ്പില) ഉണക്ക നത്തൊലി മീൻ അവിയൽ റെഡി. 

English Summary: Fish Avial, Dryfish, Unnakkameen, Avial

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com