ഏത്തയ്ക്കാത്തൊലി കളയരുതേ, രുചികരമായ കട്ലറ്റ് തയാറാക്കാം
Mail This Article
പച്ചക്കറികളുടെ തൊലികൾ കളയുന്നതല്ലേ നമ്മുടെ പതിവ്. ആ പതിവ് ഒന്നു മാറ്റിപ്പിടിച്ചാലോ?
1. ഏത്തയ്ക്കാത്തൊലി - 1കപ്പ്
2. പുഴുങ്ങിയ കിഴങ്ങു പൊടിച്ചത് - അര കപ്പ്
3. സവാള അരിഞ്ഞത് - 2 ടീസ്പൂൺ
4. ഗാർലിക് ചതച്ചത് - 1ടീസ്പൂൺ
5. മുളകുപൊടി - 1 ടീസ്പൂൺ
6. മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
7. ഉപ്പ് - 1ടീസ്പൂൺ
8. കോൺഫ്ലോർ - 1 ടീസ്പൂൺ
9. റൊട്ടിപ്പൊടി - ആവശ്യത്തിന്
10. മൈദ പേസ്റ്റ് - ആവശ്യത്തിന്
11. എണ്ണ - ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഏത്തയ്ക്കത്തൊലി ഉപ്പും മഞ്ഞൾപ്പൊടിയും ഇട്ടു മുക്കാൽ പാകത്തിന് വേവിച്ചെടുക്കുക. ചീന ചട്ടിയിൽ കുറച്ചു എണ്ണ ഒഴിച്ച് മൂന്നു മുതൽ ഏഴു വരെയുള്ള ചേരുവകൾ വഴറ്റി എടുത്തശേഷം കിഴങ്ങും തൊലിയും ചേർത്ത് 5 മിനിറ്റ് മൂടിവച്ചു വേവിക്കുക. അതിൽ കോൺഫ്ലോർ ചേർത്ത് നന്നായി ഇളക്കി കട‌്‌ലറ്റിന്റെ ആകൃതിയിൽ പരത്തി മൈദ പേസ്റ്റിൽ മുക്കി റൊട്ടിപ്പൊടിയിൽ പുരട്ടി എണ്ണ ചൂടായി വരുമ്പോൾ ഗോൾഡൻ ബ്രൗൺ നിറമാകുന്നതു വരെ പൊരിച്ചെക്കുക.
English Summary: Cutlet Recipe