വിളർച്ച മാറാൻ ചീരയില ഓംലറ്റ്
Mail This Article
×
ചീര അല്ലെങ്കിൽ മുരിങ്ങയില ചേർത്ത് ഓംലറ്റ് കഴിച്ചാൽ വിളർച്ചയും വയറിലെ പ്രശ്നങ്ങളും മാറാൻ നല്ലതാണ്.
ചേരുവകൾ
- ചീരയില - അര കപ്പ്
- പച്ചമുളക് - ഒരെണ്ണം
- ഇഞ്ചി - ഒരു ചെറിയ കഷണം
- വെളുത്തുള്ളി - രണ്ട് അല്ലി
- കടലമാവ് - കാൽ കപ്പ്
- ഉപ്പ് - ആവശ്യത്തിന്
- എണ്ണ - ഒരു ടീസ്പൂൺ
- ഉള്ളി - മൂന്നെണ്ണം
തയാറാക്കുന്ന വിധം
ചീരയില വൃത്തിയാക്കി ചെറുതായി അരിയുക. ഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് ഇഞ്ചി, പച്ചമുളക്, ചെറുതായി അരിഞ്ഞ ഉള്ളി, വെളുത്തുള്ളി എന്നിവ വഴറ്റുക. ബ്രൗൺ കളറാകുമ്പോൾ ചീരയിലയും ഉപ്പും ചേർത്തു വീണ്ടും വഴറ്റുക. ചീരയില വേകുമ്പോൾ ഇറക്കി വയ്ക്കുക. കടലമാവ് അൽപ്പം വെള്ളവും ഉപ്പും ചേർത്തു കട്ടയില്ലാതെ കലക്കുക. ദോശക്കല്ലു ചൂടാക്കി എണ്ണ തടവി കടലമാവിലേക്കു ചീരക്കൂട്ടു ചേർത്തിളക്കി ഓംലറ്റുപോലെ കോരി ഒഴിക്കുക. അര തക്കാളി വേണമെങ്കിൽ രുചിക്കായി ഇതില്‍ ചേർക്കാം. ഇരുമ്പംശവും ധാരാളം പ്രോട്ടീനും ഇതിൽ നിന്നു ലഭിക്കുന്നു.
English Summary: Spinach Omelette
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.