രുചികരമായ ഫെസ്റ്റീവ് ചിക്കൻ, ഏതു വിഭവത്തിനൊപ്പവും ചേരും
Mail This Article
മഞ്ഞു പെയ്യുന്ന മനസും വയറും നിറയ്ക്കുന്ന ഡിസംബർ മാസം. ഒന്നിനൊന്നു രുചികരമായ വിഭവങ്ങൾ നിറഞ്ഞ തീൻ മേശ. പതിവുപോലെ ചിക്കൻ ഇല്ലാതെ ഒരു ആഘോഷവും ഇല്ലല്ലോ...ഇതാ കിടിലൻ രുചിയിൽ ഫെസ്റ്റീവ് ചിക്കൻ തയാറാക്കാം. പ്രഭാത ഭക്ഷണത്തിനൊപ്പവും ഉച്ചഭക്ഷണത്തിനൊപ്പവും കഴിക്കാവുന്ന ചിക്കൻ രുചിയാണിത്.
1.ചിക്കൻ – ഒരു കിലോ
2.വെളുത്തുള്ളി – 15 അല്ലി
ഇഞ്ചി – ഒരിഞ്ചു കഷണം
പച്ചമുളക് – നാല്
3.മുളകുപൊടി – മൂന്നു െചറിയ സ്പൂൺ
മല്ലിപ്പൊടി – മൂന്നു െചറിയ സ്പൂൺ
മഞ്ഞൾപ്പൊടി – അര െചറിയ സ്പൂൺ
കുരുമുളകുപൊടി – അര െചറിയ സ്പൂൺ
4.പെരുംജീരകം – ഒരു െചറിയ സ്പൂൺ
ഗ്രാമ്പൂ – നാല്
ഏലയ്ക്ക – നാല്
കറുവാപ്പട്ട – രണ്ടിഞ്ചു കഷണം
5.എണ്ണ – പാകത്തിന്
6.സവാള – നാല്, അരിഞ്ഞത്
7.കടുക് – ഒരു െചറിയ സ്പൂൺ, അരച്ചത്
8.തക്കാളി – മൂന്ന്, പൊടിയായി അരിഞ്ഞത്
കറിവേപ്പില – രണ്ടു തണ്ട്
ഉപ്പ് – പാകത്തിന്
9.മല്ലിയില അരിഞ്ഞത് – അലങ്കരിക്കാൻ
പാകം െചയ്യുന്ന വിധം
- ചിക്കൻ ആവശ്യമുള്ള വലുപ്പത്തിൽ കഷണങ്ങളാക്കി വയ്ക്കുക.
- രണ്ടാമത്തെ ചേരുവ ചതച്ചു വയ്ക്കണം. മൂന്നാമത്തെ ചേരുവ അൽപം വെള്ളത്തിൽ കലക്കി വയ്ക്കണം. നാലാമത്തെ ചേരുവ അരച്ചു വയ്ക്കണം.
- എണ്ണ ചൂടാക്കി സവാള വഴറ്റിയ ശേഷം ചതച്ചു വച്ചിരിക്കുന്ന ഒന്നാമത്തെ ചേരുവ േചർത്തു വഴറ്റുക.
- ഇതിലേക്ക് കടുക് അരച്ചതു ചേർത്തു വഴറ്റിയ ശേഷം വെള്ളത്തില് കുഴച്ചു വച്ചിരിക്കുന്ന മൂന്നാമത്തെ ചേരുവ േചർത്തു വഴറ്റുക.
- നന്നായി വഴന്നു മസാലമണം വരുമ്പോൾ മയത്തിൽ അരച്ചു വച്ചിരിക്കുന്ന നാലാമത്തെ ചേരുവ േചർത്തു വഴറ്റുക. നന്നായി വഴന്ന ശേഷം എട്ടാമത്തെ േചരുവയും ചിക്കനും േചർത്തു വഴറ്റുക.
- ചെറുതീയിൽ വച്ചു ചിക്കൻ വേവിക്കുക. വെള്ളം േചർക്കേണ്ട ആവശ്യമില്ല. ചിക്കൻ വെന്തശേഷം വാങ്ങി മല്ലിയില കൊണ്ട് അലങ്കരിച്ചു വിളമ്പാം.