കൊതിപ്പിക്കുന്ന രുചിയിൽ കോഫി പേസ്ട്രി
Mail This Article
×
കോഫി രുചിയിൽ കിടിലൻ പേസ്ട്രിരുചി തയാറാക്കിയാലോ?
ചേരുവകൾ
- പാൽ - 1/2 കപ്പ്
- ഇൻസ്റ്റന്റ് കാപ്പിപ്പൊടി - 2 ടീസ്പൂൺ
- സൺഫ്ലവർ ഓയിൽ - 1/4 കപ്പ്
- കണ്ടൻസ് മിൽക്ക് - 1/4 കപ്പ്
- പഞ്ചസാര - 1/4 കപ്പ്
- വനില എസൻസ് - 1 ടീസ്പൂൺ
- മൈദ - 3/4 കപ്പ്
- ബേക്കിങ് പൗഡർ - 1 ടീസ്പൂൺ
- ബേക്കിങ് സോഡാ - 1/2 ടീസ്പൂൺ
- വിപ്പ്ഡ് ക്രീം - 1/4 കപ്പ്
- കോഫി പൗഡർ - 1 ടീസ്പൂൺ
- പഞ്ചാര - 2 ടീസ്പൂൺ
തയാറാക്കുന്ന വിധം
പാലും കാപ്പിപ്പൊടിയും നന്നായി ഇളക്കി യോജിപ്പിച്ചതിനു ശേഷം അതിൽ ബാക്കി ചേരുവകൾ ചേർക്കുക. ചേരുവകൾ നന്നായി കുഴച്ചെടുത്ത് മിശ്രിതത്തിന്റെ ഇരട്ടി കൊള്ളുന്ന മോൾഡിൽ എണ്ണ പുരട്ടി 40 മിനിറ്റ് പ്രീ ഹീറ്റ് ചെയ്ത പാനിൽ വച്ചു വേവിച്ചെടുക്കുക. കേക്ക് മൂന്നു ലയർ ആയി മുറിച്ചെടുത്ത് ഓരോലയറിലും പഞ്ചസാരലായിനിയും കാപ്പിപ്പൊടിയും പഞ്ചസാരയും ക്രീമും ചേർത്തിളക്കിയ മിശ്രിതം പുരട്ടി ഒന്നിനു മുകളിൽ ഒന്നായിവച്ചതിനു ശേഷം അതിൽ കപ്പലണ്ടി പൊടിച്ചിട്ട് പേസ്റ്ററിയുടെ ഷേപ്പിൽ മുറിച്ചെടുത്തു ചെറി വച്ചു അലങ്കരിക്കുക.
English Summary: Coffee Pastry
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.