ചില്ലി ഫിഷ് റോസ്റ്റ് ; ഊണിന് സ്പെഷൽ റോസ്റ്റ്
Mail This Article
കൊതിപ്പിക്കുന്ന ഫിഷ് റോസ്റ്റ് ഇല്ലാതെ എന്ത് ആഘോഷം.
1. ആവോലി/ കണമ്പ്, മുഴുവനോടെ – ഒരു കിലോ
2. സോയോസോസ് – രണ്ടു വലിയ സ്പൂൺ
മുളകുപൊടി – ഒരു വലിയ സ്പൂൺ
കുരുമുളകുപൊടി – അര ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
3. എണ്ണ – അരക്കപ്പ്
4. വറ്റൽമുളക് – 20
5. സവാള പൊടിയായി അരിഞ്ഞത് – രണ്ടു കപ്പ്
6. വെളുത്തുള്ളി – 15 അല്ലി
ഇഞ്ചി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ
തക്കാളി – അരക്കപ്പ്
7. മുളകുപൊടി – രണ്ടു ചെറിയ സ്പൂൺ
8. ടുമാറ്റോ സോസ് – കാൽ കപ്പ്
9. ഫിഷ് സ്റ്റോക്ക് – ഒരു കപ്പ്
വിനാഗിരി – ഒരു വലിയ സ്പൂൺ
ഉപ്പ് – പാകത്തിന്
10. കാപ്സിക്കം പൊടിയായി അരിഞ്ഞത് – അരക്കപ്പ്
സെലറി പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙മീൻ വൃത്തിയാക്കി വരഞ്ഞ് രണ്ടാമത്തെ ചേരുവ യോജിപ്പിച്ചതു പുരട്ടി രണ്ടുമണിക്കൂർ വയ്ക്കണം.
∙എണ്ണ ചൂടാക്കി, പുരട്ടിവച്ചിരിക്കുന്ന മീന്‍ തിരിച്ചും മറിച്ചും വറുത്തു മാറ്റി വയ്ക്കണം.
∙വറുത്ത എണ്ണ അരിച്ചെടുക്കുക.
∙അൽപം എണ്ണയിൽ വറ്റൽമുളകു വറുത്തു കോരി ചതച്ചു വയ്ക്കണം.
∙ബാക്കിഎണ്ണയിൽ സവാള വഴറ്റി ബ്രൗൺ നിറമാകുമ്പോൾ ആറാമത്തെ ചേരുവ ചേർത്തു വഴറ്റുക. നന്നായി വഴന്നശേഷം മുളകുപൊടി ചേർത്തു വഴറ്റണം. ഇതിലേക്കു ടുമാറ്റോ സോസ് ചേർത്തു വഴറ്റുക.
∙ഫിഷ് സ്റ്റോക്കിൽ വിനാഗിരിയും ഉപ്പും ചേർത്തിളക്കിയ ശേഷം ഈ മിശ്രിതം സോസിൽ ചേർത്തിളക്കി ചെറുതീയിൽ കുറച്ചുസമയം തിളപ്പിക്കണം.
∙അതിലേക്കു കാപ്സിക്കവും സെലറിയും ചേർത്തിളക്കി വാങ്ങുക.
∙പാത്രത്തിൽ വറുത്ത മീൻ വച്ച് അതിനു മുകളിൽ തയാറാക്കിയ സോസ് ഒഴിക്കുക. മീനിനു ചുറ്റുമായി നൂഡിൽസ് വറുത്തതു നിരത്തി, മീനിനു മുകളിൽ സെലറിയും കാരറ്റും അരിഞ്ഞതും വിതറുക.
∙വറുത്തു ചതച്ചു വച്ചിരിക്കുന്ന വറ്റൽമുളകും വിതറി ചൂടോടെ വിളമ്പാം.
English Summary: Chilli Fish Roast