പ്രഭാത ഭക്ഷണത്തിന് ചെറുപയർ ദോശയും ഉള്ളി ചമ്മന്തിയും
Mail This Article
അരിയും ഉഴുന്നും വെള്ളത്തിലിടാൻ മറന്നു പോയാലും രാവിലെ ദോശ ഉണ്ടാക്കാം, ചെറുപയറും പച്ചരിയും മതി. ഇത് രണ്ടും കിടക്കുന്നതിന് മുൻപ് വെള്ളത്തിലിട്ടു വയ്ക്കുക. രാവിലെ നല്ല ഹെൽത്തി ദോശ തയാറാക്കാം.
ചേരുവകൾ
- ചെറുപയർ – 1 ഗ്ലാസ്
- പച്ചരി – അര ഗ്ലാസ്
- ജീരകം, ഇഞ്ചി, പച്ചമുളക് – ആവശ്യത്തിന്
തലേദിവസം കഴുകി വെള്ളത്തിലിട്ട് വയ്ക്കുക. രാവിലെ ഒരു സ്പൂൺ ജീരകം, ചെറിയ കഷണം ഇഞ്ചി, എരിവ് വേണ്ടവർക്ക് പച്ചമുളകും ചേർത്ത് വെള്ളം ചേർക്കാതെ അരച്ചെടുക്കാം. വേണമെങ്കിൽ രണ്ടു സ്പൂൺ വെള്ളം ചേർക്കാം. വെള്ളം കുറച്ച് കട്ടിയുള്ള മാവാണ് ഈ ദോശയ്ക്ക് നല്ലത്. ആവശ്യത്തിന് ഉപ്പും ചേർത്ത് തവയിൽ ഒഴിച്ച് വേവിച്ച് എടുക്കാം. ചെറുപയർ ദോശയും ഉള്ളി ചമ്മന്തിയും ചേർത്ത് കഴിക്കാം.
ഉള്ളി ചമ്മന്തി
ഉള്ളിയും ഉണക്കമുളകും ഉപ്പും ചേർത്ത് നന്നായി അരച്ച് കടുക് വറുത്ത് എടുക്കാം.
Note - പച്ചരിയുടെ അളവ് കൂടുന്നതിനനുസരിച്ച് ദോശ നല്ല ക്രിസ്പിയാകും. സോഫ്റ്റ് ദോശ വേണ്ടവർക്ക് കാൽ ഗ്ലാസ് പച്ചരി ചേർത്താൽ മതി.
English Summary: Breakfast Recipe, Easy Dosa Recipe, Pachakam