ADVERTISEMENT

നാടൻ മൂവാണ്ടൻ മാങ്ങയും തേങ്ങയും ചേർത്തുള്ള ചമ്മന്തി, വയറു നിറയെ ചോറുണ്ണാൻ ഈ ഒരു ചമ്മന്തി മാത്രം മതി.

ചേരുവകൾ

mango-recipe
  • മൂവാണ്ടൻ മാങ്ങാ - 2 എണ്ണം 
  • ചിരവിയെടുത്ത നാളികേരം - 1 കപ്പ്‌ 
  • ഉഴുന്നുപരിപ്പ് - 50 ഗ്രാം 
  • വറ്റൽ മുളക് - 10 എണ്ണം 
  • ഉലുവ - 2 ടേബിൾ സ്പൂൺ 
  • ശർക്കര - 3 ടേബിൾ സ്പൂൺ 
  • വെളിച്ചെണ്ണ - 2 ടേബിൾ സ്പൂൺ 
  • ഉപ്പ് - ആവശ്യത്തിന് 
  • കറിവേപ്പില - 2 

തയാറാക്കുന്ന വിധം 

ഒരു പാൻ എടുത്ത് അടുപ്പിൽ വച്ച് ചൂടായി വരുമ്പോൾ അതിലേക്കു 2 ടേബിൾ സ്പൂൺ വെളിച്ചെണ്ണയൊഴിക്കുക. അതിലേക്ക് വറ്റൽ മുളകും ഉലുവയും ചേർത്ത് ചൂടാക്കുക. ചൂടായി വരുമ്പോൾ മുമ്പ് എടുത്തു വച്ചിട്ടുള്ള ഉഴുന്നുപരിപ്പും ചേർത്ത് ഇളക്കുക. ഒരു ഗോൾഡൻ ബ്രൗൺ കളർ ആയി വരുമ്പോൾ തീ കെടുത്തി ഇതൊരു ബൗളിലേക്ക് മാറ്റി വയ്ക്കുക. ചൂടാറി വരുമ്പോൾ  ഈ ചേരുവ ഒരു മിക്സിയിൽ എടുത്ത് അടിച്ചെടുക്കുക. നല്ല പാകമാവുമ്പോൾ അതിലേക്ക് അരിഞ്ഞുവെച്ച മാങ്ങയും നാളികേരവും കറിവേപ്പിലയും ശർക്കരയും  ആവശ്യത്തിന് ഉപ്പും ചേർത്ത് വീണ്ടും അടിച്ചെടിത്ത് ആവശ്യാനുസരണം വിളമ്പാം. കഞ്ഞിക്കും ഊണിനും ബെസ്റ്റ് കോമ്പോ ആണ്.

English Summary: A 'moovandan' twist to chutney, This moovandan chutney will help your summer cravings.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com