ഈ ചോറ് കഴിക്കാൻ വേറേ ഒരു കറിയും വേണ്ട, കുട്ടികൾക്കും ഏറെ ഇഷ്ടപ്പെടും
Mail This Article
ചോറും പരിപ്പും ചീരയും ഉണ്ടെങ്കിൽ വേറെ കറിയൊന്നും വേണ്ട ചോറും കറികളും ഒരു പാത്രത്തിൽ പാചകം ചെയ്തെടുക്കാം.
ചേരുവകൾ
- നെയ്യ് – 1 ടീസ്പൂൺ
- ജീരകം –1 ടീസ്പൂൺ
- മഞ്ഞൾപൊടി – 1/2 ടീസ്പൂൺ
- കായം (പൊടിച്ചത്) – 1/4 ടീസ്പൂൺ
- കറിവേപ്പില – ആവശ്യത്തിന്
- പച്ചമുളക് (ചെറുതായി അരിഞ്ഞത്)– 1 ടേബിൾ സ്പൂൺ
- ഇഞ്ചി (ചതച്ചത്)– 1 ടേബിൾ സ്പൂൺ
- വെളുത്തുള്ളി (ചതച്ചത്) - 1 ടേബിൾ സ്പൂൺ
- സവാള – 1
- ഉപ്പ് –1 ടീസ്പൂൺ
- തക്കാളി – 1
- ചീരയില / പാലക് (ചെറുതായി അരിഞ്ഞത്) – 1/4 കപ്പ്
- ബ്രൗൺ റൈസ് (കുതിർത്തത്) – 1 1/2 കപ്പ്
- തുവര പരിപ്പ്, മൈസൂർ പരിപ്പ്, ചെറുപയർ പരിപ്പ് (കുതിർത്തത്) - 1/4 കപ്പ് വീതം
- വെള്ളം– 2 1/2 കപ്പ്
- മല്ലിയില
പാകം ചെയ്യുന്ന വിധം
ഒരു പ്രഷർ കുക്കർ ചൂടാക്കി നെയ്യൊഴിച്ച്, ജീരകം, മഞ്ഞൾപൊടി, കായം ഇവ ചേർത്ത് നന്നായി ഇളക്കുക. അതിലേക്ക് കറിവേപ്പില, പച്ചമുളക്, ചതച്ച ഇഞ്ചി, വെളുത്തുള്ളി ഇവ ചേർത്ത് നന്നായി വഴറ്റുക. അതിലേക്ക് അരിഞ്ഞുവെച്ചിരിക്കുന്ന സവാള, തക്കാളി, ഉപ്പ് ഇവ ചേർത്ത് നന്നായി ഇളക്കുക. ചെറുതീയിൽ പാലക് ചീരയും ചേർത്ത് നന്നായി വഴറ്റുക. ഇതിലേക്ക് കുതിർത്ത് വച്ചിരിക്കുന്ന തുവര പരിപ്പ്, മൈസൂർ പരിപ്പ്, ചെറുപയർ പരിപ്പ് പിന്നെ ബ്രൗൺ റൈസും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് 2 1/2 കപ്പ് വെളളം ചേർക്കുക. ഒരു മുറി നാരങ്ങ പിഴിഞ്ഞതും ചേർക്കുക. ഉപ്പ് ആവശ്യമെങ്കിൽ ഈ സമയത്ത് ചേർക്കാം. ചെറുതീയിൽ ഒരു വിസിൽ വരുന്നതുവരെ വേവിക്കാം. പിന്നീട് തുറന്ന് മല്ലിയില ചേർത്ത് അലങ്കരിച്ച് വിളമ്പാം.
English Summary : The ultimate Indian comfort food is rice and dal. Here is an easy and healthy recipe of one-pot dal palak rice.