ADVERTISEMENT

ചോക്ലേറ്റ് സോസിനൊപ്പം വിളമ്പുന്ന പരമ്പരാഗത സ്പാനിഷ് വിഭവമാണ് ചൂരോസ്.

ചേരുവകൾ

ചേരുവകൾ
വെള്ളം – 240 മില്ലിലിറ്റർ
മൈദ – 125 ഗ്രാം
വെണ്ണ – 110 ഗ്രാം
പഞ്ചസാര – 2 ടേബിൾ സ്പൂൺ
മുട്ട – 3 എണ്ണം
എണ്ണ – വറുക്കാൻ ആവശ്യത്തിന്
കറുവപ്പട്ട – 1 ടീ സ്പൂൺ
ഉപ്പ്‌ – 1/4 ടീ സ്പൂൺ

പാകം ചെയ്യുന്ന വിധം
പാചകം ചെയ്യുന്ന പാത്രത്തിൽ വെള്ളം ചെറുതായി ചൂടാകുമ്പോൾ പഞ്ചസാരയും വെണ്ണയും ഉപ്പും ചേർത്ത് തിളച്ച ശേഷം കുറഞ്ഞ തീയിൽ മൈദ ചേർത്ത് ഇളക്കി കുഴയ്ക്കുക. ശേഷം ചൂടാറാൻ വയ്ക്കുക.
ശേഷം ഒന്നിനുപുറകെ ഒന്നായി മൂന്ന് മുട്ടകൾ ചേർത്ത് ഇളക്കുക. ഇവ ഒരു പൈപ്പിംഗ് ബാഗിൽ നിറയ്ക്കുക.
ചട്ടിയിൽ എണ്ണ തിളപ്പിച്ചശേഷം അതിലേക്ക് പൈപ്പിംഗ് ബാഗിലെ മിശ്രിതം നീളത്തിൽ വറുത്തെടുക്കാം. സ്വർണനിറത്തിൽ മൂത്തു കഴിയുമ്പോൾ അതെടുത്ത് പഞ്ചസാര പൊടിച്ചതിൽ ഉരുട്ടി പ്ലേറ്റിലേക്ക് മാറ്റാം.

ചോക്ലേറ്റ് സോസ്
ചേരുവകൾ
പാൽ – 240 മില്ലിലിറ്റർ
പഞ്ചസാര – 110 ഗ്രാം
കൊക്കോപൗഡർ – 50 ഗ്രാം
വെണ്ണ – 40 ഗ്രാം
ഇൻസ്റ്റൻറ് കോഫി പൗഡർ– 2 ടീസ്പൂൺ

തയാറാക്കുന്ന വിധം

എല്ലാ ചേരുവകളും പാത്രത്തിലെടുത്ത് ചെറുതീയിൽ കുഴമ്പ് പരുവമാകും വരെ ഇളക്കുക. ശേഷം വിളമ്പുക

സ്വാദിഷ്ടമായ സ്പാനിഷ് രുചിയിൽ ചൂരോസും ചോക്ലേറ്റ് സോസും കഴിക്കാം.

പാചക സമയം: 50 മിനിറ്റ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com