ADVERTISEMENT

വെജിറ്റേറിയൻ ഭക്ഷണം ഇഷ്ടപ്പെടുന്നവർക്ക് ഏറെ പ്രിയങ്കരമായ പച്ചക്കറികളിലൊന്നാണ് വെണ്ടയ്ക്ക. ഇളം വെണ്ടക്കായ്ക്കുള്ളിൽ മസാല നിറച്ച് എണ്ണയിൽ മീൻ വറക്കുന്നതു പോലെ വറുത്തെടുത്താൽ ചപ്പാത്തി, പറാത്ത, റോട്ടി എന്നിവയ്ക്കൊപ്പം കൂട്ടാം.

ചേരുവകൾ

1. വെണ്ടക്ക - 15 എണ്ണം
2. മല്ലിപ്പൊടി - രണ്ടു വലിയ സ്പൂൺ
   ജീരകപ്പൊടി - രണ്ടു ചെറിയ സ്പൂൺ
   ആംചൂർ പൗഡർ - ഒരു ചെറിയ സ്പൂൺ
   ഗരംമസ്സാല പൊടി - ഒരു ചെറിയ സ്പൂൺ
   മഞ്ഞള്‍പ്പൊടി - കാൽ ചെറിയ സ്പൂൺ
   ഉപ്പ് - പാകത്തിന്
3. എണ്ണ - നാലു വലിയ സ്പൂൺ
4. നാരങ്ങനീര്, മല്ലിയില - പാകത്തിന്

പാകം ചെയ്യുന്ന വിധം 

  • വെണ്ടയ്ക്ക നന്നായി തുടച്ചുണക്കിയ ശേഷം നീളത്തിൽ കീറി വയ്ക്കുക. 
  • ഒരു വലിയ ബൗളിൽ മസാലയ്ക്കു വേണ്ട രണ്ടാമത്തെ ചേരുവകൾ യോജിപ്പിക്കുക.  ഇതിലേക്കു രണ്ടു വലിയ സ്പൂണ്‍ എണ്ണ ചേർത്തു സ്റ്റഫിങ്ങ് തയാറാക്കണം. 
  • ഓരോ വെണ്ടക്കയും എടുത്തു സ്റ്റഫിങ്ങ് നന്നായി നിറച്ചു മാറ്റിവയ്ക്കണം. 
  • ഒരു വലിയ പാനിൽ രണ്ടു വലിയ സ്പൂൺ എണ്ണ ചൂടാക്കി , വെണ്ടക്ക ഒരു ലെയറായി നിരത്തുക .
  • രണ്ടു മിനിറ്റിനു ശേഷം തീ കുറച്ചു, പാൻ അടച്ചു വച്ചു വേവിക്കുക. 
  • പിന്നീട് ഓരോ വെണ്ടയ്ക്കയും മെല്ലെ മറിച്ചിട്ട ശേഷം പാത്രം അടച്ചു വച്ചു വീണ്ടും രണ്ടു മിനിറ്റ് വേവിക്കണം.
  • ഇനി ഇടക്കിടെ  വെണ്ടയ്ക്ക പാനോട് കൂടി മെല്ലെ ഇളക്കിക്കൊടുക്കണം. ഏകദേശം 15 മിനിറ്റ് എടുക്കും വെണ്ടയ്ക്ക വേവാന്‍ .
  • വിളമ്പുന്നതിനു തൊട്ടുമുൻപ് അൽപം നാരങ്ങാനീരും മല്ലിയിലയും ചേർക്കാം . 
  • ചൂടോടെ പറാത്തക്കോ , റോട്ടിക്കോ ഒപ്പം വിളമ്പാം .

English Summary : Bharwa Bhindi is a popular Indian side dish where the okra is stuffed with a spicy filling.   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com