ADVERTISEMENT

പെസഹാ അപ്പം /ഇൻറി അപ്പം തയാറാക്കുന്നത് ചില പ്രദേശങ്ങളിൽ വ്യത്യസ്തമായാണ്. ആവിയിൽ പുഴുങ്ങിയെടുത്തും ചട്ടിയിൽ എണ്ണയൊഴിച്ച് ചുട്ടെടുക്കുന്ന രീതിയിലും ഇൻറി അപ്പം തയാറാക്കാറുണ്ട്. രണ്ടു രീതിയും ഇവിടെ പരിചയപ്പെടാം. ഓശാന ഞായറാഴ്ച ലഭിക്കുന്ന കുരുത്തോല മുറിച്ചു കുരിശാകൃതിയിൽ ഈ അപ്പത്തിനും മുകളിൽ വച്ച് തയാറാക്കുന്ന അപ്പത്തിനെ കുരിശപ്പം എന്നും വിളിക്കുന്നു.

ഇൻറി അപ്പം ചുട്ടെടുക്കുന്ന രീതി

1. ഇൻറി അപ്പത്തിന്റെ മാവ്
2. തേങ്ങ – ഒരു തേങ്ങയുടെ പകുതി, കൊത്താക്കിയത് ചുവന്നുള്ളി – 100 ഗ്രാം, നീളത്തിൽ അരിഞ്ഞത്
3. വെളിച്ചെണ്ണ – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙രണ്ടാമത്തെ ചേരുവ വെളിച്ചെണ്ണയിൽ നന്നായി മൂപ്പിച്ചു മാറ്റി വച്ചിരിക്കുന്ന ഇൻറി അപ്പത്തിന്റെ മാവിൽ ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക.

indri-appam

∙ചെറിയ ഉരുളിയിലോ കൽച്ചട്ടിയിലോ അൽപം വെളിച്ചെ ണ്ണയൊഴിച്ച് അതിലേക്ക് ഓരോ തവി മാവു വീതം കോരി യൊഴിച്ചു ദോശയുടെ വലുപ്പത്തിൽ പരത്തി തിരിച്ചും മറിച്ചു മിട്ട് ഇരുവശവും നന്നായി മൊരിയിച്ചെടുക്കുക. 

ഇൻറി അപ്പം അപ്പച്ചെമ്പിൽ തയാറാക്കുന്നത്

1‌. ഉഴുന്ന് – കാൽ കിലോ
   പച്ചരി – മുക്കാൽ കിലോ

2. തേങ്ങ – ഒരു തേങ്ങയുടെ പകുതി
   ചുവന്നുള്ളി – രണ്ട്
   ജീരകം – ഒരു നുള്ള്

3. ഉപ്പ് – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ഉഴുന്നും പച്ചരിയും കഴുകിയ ശേഷം വെള്ളമൊഴിച്ചു കുതിർത്തു വയ്ക്കുക.

∙ഇതു കഴുകി വാരി രണ്ടാമത്തെ േചരുവയും ചേർത്തു മയത്തിൽ അരച്ചെടുക്കണം. പാകത്തിന് ഉപ്പ് ചേർക്കാം. നന്നായി യോജിപ്പിച്ച് മൂന്നാലു മണിക്കൂർ വയ്ക്കുക.

lent-recipe
തയാറാക്കിയ ഇൻറി അപ്പംചെറിയ കഷണങ്ങളാക്കി മുറിച്ച് പാലിൽ മുക്കി കഴിക്കാം.

∙ഒരു പാത്രത്തിലെ മാവ് പരന്ന സ്റ്റീൽ പ്ലേറ്റിൽ ഒഴിക്കുക. മാവിനു മുകളിൽ ഓശാനപ്പെരുന്നാളിനു കിട്ടിയ കുരുത്തോല കീറിയത് കുരിശാകൃതിയിൽ വച്ച് ആവി വരുന്ന അപ്പച്ചെമ്പിന്റെ തട്ടിൽ വച്ചു വേവിച്ചും ഇൻറി അപ്പം തയാറാക്കാം.

ശർക്കരപ്പാൽ

1. തേങ്ങ – രണ്ട്
2. ഏലയ്ക്ക പൊടിച്ചത് – ഒന്നര വലിയ സ്പൂൺ
ചുക്കു പൊടിച്ചത് – അര ചെറിയ സ്പൂൺ
3. ശർക്കര – ഒരു കിലോ
4. അരിപ്പൊടി – രണ്ടരക്കപ്പ്

പാകം ചെയ്യുന്ന വിധം

∙തേങ്ങ ചുരണ്ടിപ്പിഴിഞ്ഞു രണ്ടു കപ്പ് ഒന്നാം പാലും ആവശ്യത്തിനു രണ്ടും മൂന്നും പാലും എടുത്തു വയ്ക്കുക. ഒന്നാം പാലിൽ രണ്ടാമത്തെ ചേരുവ ചേർത്തിളക്കി വയ്ക്കണം.

∙ശർക്കര കഷണങ്ങളാക്കി മൂന്നു കപ്പ് വെള്ളം ചേർത്ത് ഉരുക്കി അരിച്ചെടുക്കുക.

∙രണ്ടും മൂന്നും പാൽ യോജിപ്പിച്ച് അതിലേക്ക് ശർക്കര ഉരുക്കി അരിച്ചതും അരിപ്പൊടിയും ചേർത്തു കട്ട കെട്ടാതെ ഇളക്കി യോജിപ്പിക്കുക.

∙ഇതു ചുവടു കട്ടിയുള്ള പാത്രത്തിലാക്കി അടുപ്പത്തു വച്ചു തുടരെയിളക്കി കുറുക്കുക.

∙പാകത്തിനു കുറുകുമ്പോൾ തയാറാക്കി വച്ചിരിക്കുന്ന ഒന്നാംപാൽ ചേർത്തിളക്കി തിള വരും മുമ്പ് വാങ്ങാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com