ADVERTISEMENT

നാടൻ രുചികൾക്ക് പകരം വയ്ക്കാൻ മറ്റൊന്നും ഇല്ല, ഹെൽത്തിയായൊരു സർബത്ത് രുചി ഇതാ...

ചേരുവകള്‍ .

  • അധികം കട്ടിയില്ലാത്ത കഞ്ഞിവെള്ളം – 2 ഗ്ലാസ് 
  • മുരിങ്ങയില ഒരു ചെറിയ പിടി ( നല്ല ചൂടുള്ള വെള്ളത്തില്‍ കഴുകി ഊറ്റിവയ്ക്കണം ) 
  • കാന്താരി 2-3 എണ്ണം 
  • ഇഞ്ചി – അര ഇഞ്ച് കഷ്ണം തൊലി കളഞ്ഞത് 
  • കറിവേപ്പില , മല്ലിയില , പൊതിനയില എല്ലാം കൂടി ഒരു ചെറിയ പിടി 
  • ഉപ്പ് – പാകത്തിന് 
  • ചെറു നാരങ്ങ നീര് – ഒരു നാരങ്ങയുടേത് 
  • ഐസ് ക്യൂബ്  – 5- 6 എണ്ണം 

തയാറാക്കുന്ന വിധം 

പകുതി കഞ്ഞിവെള്ളത്തോടൊപ്പം എല്ലാ ചേരുവകളും ഇട്ട് മിക്സിയില്‍ നന്നായി അടിച്ചെടുക്കണം . ബാക്കി കഞ്ഞിവെള്ളം കൂടി ചേർത്തിളക്കി  അരിപ്പയിൽ അരിച്ചെടുത്ത് ഗ്ലാസിൽ പകർന്ന് ഉപയോഗിക്കാം. കാന്താരിക്കുപകരം ഒരു ചെറിയ പച്ചമുളക് ചേർത്താലും മതി.

English Summary : Healthy Nadan sarbath Rice water and moringa leaves.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com