ADVERTISEMENT

ഈസ്റ്റർ ദിനത്തോട് അനുബന്ധിച്ച് വീടുകളിൽ തയാറാക്കുന്ന മധുരമുള്ളൊരു പലഹാരമാണ് വട്ടയപ്പം. വട്ടയപ്പത്തിന്റെ രുചിക്കൂട്ട് എങ്ങനെയെന്നു നോക്കാം.

  • പച്ചരി – അരക്കിലോ
  • തേങ്ങ – രണ്ടു ചെറുത്
  • യീസ്റ്റ് – മുക്കാൽ െചറിയ സ്പൂൺ
  • പഞ്ചസാര – അര െചറിയ സ്പൂൺ
  • ചെറുചൂടുവെള്ളം – അരക്കപ്പ്
  • പഞ്ചസാര – ഒരു കപ്പ്
  • ഉണക്കമുന്തിരി – അലങ്കരിക്കാൻ

പാകം ചെയ്യുന്ന വിധം

∙പച്ചരി അരമണിക്കൂർ കുതിർത്ത ശേഷം ഊറ്റി തോർത്തിൽ നിരത്തി, വെള്ളം മുഴുവൻ കളഞ്ഞെടുക്കണം.

∙തേങ്ങ ചുരണ്ടിപ്പിഴിഞ്ഞ് ഒന്നരക്കപ്പ് ഒന്നാം പാലും രണ്ടു കപ്പ് രണ്ടാംപാലും പിഴിഞ്ഞെടുത്തു വയ്ക്കണം.

∙തേങ്ങയിൽ നിന്നു മുഴുവൻ പാലും പിഴിഞ്ഞു മാറ്റിയ ശേഷം അതും തരിയും േചർത്ത് ഇടിച്ചു പൊടിക്കണം.

∙പൊടിച്ച അരി–തേങ്ങ മിശ്രിതം ഇടഞ്ഞെടുക്കുക. ഇതു വീണ്ടും പൊടിച്ച ശേഷം ഇടഞ്ഞെടുക്കുക. ഇങ്ങനെ അരക്കപ്പ് പൊടി ബാക്കി വരുന്നതു വരെ പൊടിച്ച് ഇടയണം. ഇതാണ് തരി.

∙ഈ തരിയിൽ ഒന്നരക്കപ്പ് രണ്ടാംപാൽ ചേർത്ത് അടുപ്പത്തു വച്ചു കുറുക്കി കപ്പി കാച്ചിയെടുക്കണം.

∙മൂന്നാമത്തെ േചരുവ യോജിപ്പിച്ച്, പൊങ്ങാനായി മാറ്റിവയ്ക്കുക. പൊങ്ങി വരുമ്പോൾ അരിപ്പൊടി–തേങ്ങ മിശ്രിതത്തിൽ േചർക്കുക.

∙പഞ്ചസാര അരക്കപ്പ് രണ്ടാംപാലിൽ ചേർത്തു ചെറുതീയിൽ വച്ചിളക്കി അലിയിച്ച്, കപ്പിയിൽ ചേർത്തിളക്കുക.

∙ചൂടാറിയ ശേഷം ഈ പാൽ മിശ്രിതം, അരി–തേങ്ങാ മിശ്രിതത്തിൽ േചർത്തിളക്കുക. ഒന്നാംപാലും ചേർത്തു കട്ട കെട്ടാതെ കലക്കി, പൊങ്ങാൻ വയ്ക്കണം.

∙മയം പുരട്ടിയ തട്ടിൽ ഒഴിച്ച് ആവി വരുന്ന അപ്പച്ചെമ്പിന്റെ തട്ടിൽ വച്ച് മുകളിൽ ഉണക്കമുന്തിരി നിരത്തി ആവിയിൽ വേവിച്ചെടുക്കുക.

English Summary : Vattayappam is Kerala's own fermented Steamed Rice Cake.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com