ADVERTISEMENT

അത്താഴത്തിനു ശേഷം ഏതാണ്ടു പന്ത്രണ്ടു മണിക്കൂറിനു ശേഷം മാത്രം കഴിക്കുന്ന പ്രഭാത ഭക്ഷണം ഒഴിവാക്കാൻ പാടില്ല. ഒരു ദിവസത്തെ ഏറ്റവും പ്രധാന ഭക്ഷണമാണത്. എട്ടു മണിക്കു കഴിക്കേണ്ട ഭക്ഷണം ഒൻപതു മണിക്കു കഴിക്കുന്നതും പത്തു മണിക്കു കഴിക്കുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ഇഡ്‌ഡലി, അപ്പം, പുട്ട് തുടങ്ങിയവയൊക്കെ കറി കൂട്ടി കഴിക്കുന്നതാണ് ഏറ്റവും നല്ല ബ്രേക്ക് ഫാസ്‌റ്റ്. ഇതിനു സമയം കിട്ടുന്നില്ലെങ്കിൽ കുറഞ്ഞ സമയം കൊണ്ടു തയാറാക്കാവുന്ന പ്രഭാതഭക്ഷണത്തെ ആശ്രയിക്കാം. പോഷകക്കുറവുണ്ടാകാതെ തയാറാക്കാവുന്ന സൂപ്പർ കൂൾ ഷേക്ക് രുചികൾ ഇതാ...

 

wheat-milk-juice

1. ഒരു സ്പൂൺ ഗോതമ്പുപൊടി കൊണ്ട് സൂപ്പർ മിൽക്ക് ഷേക്ക്

ചൂടിനെ തടുക്കാനും വയറും നിറയാനും ഈ സിമ്പിൾ ഷേക്ക് മാത്രം മതി. ഗോതമ്പുപൊടി പാൽ ചേർത്ത് യോജിപ്പിച്ച് കുറഞ്ഞ തീയിൽ കുറുക്കിയെടുക്കുക. തണുത്തതിനു ശേഷം മിക്സിയുടെ ജാറിൽ ഒഴിക്കുക. ചൂടാക്കിയ പാൽ...Read more 

aval-milk

 

2. ഒരു ഗ്ലാസ് അവൽ മിൽക്ക്

pappaya-milk-shake

ഭക്ഷണം കഴിക്കാൻ മടിയുള്ള കുട്ടികൾക്ക് സ്വാദിഷ്ഠമായ ഈ അവൽ മിൽക്ക് തയാറാക്കി കൊടുക്കൂ. അവൽ ഒരു ഫ്രൈയിങ് പാനിൽ ഇട്ട് നന്നായി വറുത്തെടുക്കുക. പാൽ തിളപ്പിച്ച് തണുക്കാനായി വയ്ക്കുക. Read more

 

banana-shake

3. വലിയ ചെലവില്ലാതെ ഒരു പപ്പായ മിൽക് ഷേക്ക്

വലിയ ചെലവില്ലാതെ ഒരു ഷേക്ക് വീട്ടിലൊരുക്കാം. ആർക്കും വേണ്ടാതെ വീണുപോകുന്ന പപ്പായയ്ക്ക് ഒരു പ്രമോഷനും. വൈറ്റമിനുകളുടെയും ആന്റി ഓക്സിഡന്റുകളുടെയും സ്രോതസാണു പപ്പായ. ചെറിയ കഷണങ്ങളാക്കിയ പപ്പായ, തണുത്ത പാൽ, പഞ്ചസാര, തേൻ...Read more

ബനാന  ബീറ്റ്റൂട്ട് ഷേക്ക്

 

4. പാലും പഴവും ചേർത്ത മിൽക്ക് ഷെയ്ക്ക്; 3 വ്യത്യസ്ത രുചിയിൽ...

പഞ്ചസാര ചേർക്കാതെ മൂന്ന് ഹെൽത്തി മിൽക്ക് ഷെയ്ക്ക്, വളരെ എളുപ്പത്തിൽ വീട്ടിൽ തയാറാക്കാം. റോബ്റ്റ, സ്ട്രോബറി,ചോക്ലേറ്റ് രുചികളിലാണ്...Read more 

 

5.ഉഗ്രൻ രുചിയിൽ കളർഫുൾ ബനാന ബീറ്റ്റൂട്ട് ഷേക്ക്

നല്ല നിറവും രുചിയുമുള്ള ഷേക്ക് തയാറാക്കിയാലോ? റോബസ്റ്റാ പഴവും ബീറ്റ്റൂട്ട് വേവിച്ചതുമാണ് ഇതിലെ താരങ്ങൾ. ഒരു മിക്സിയുടെ ജാറിൽ പഴവും വേവിച്ച ബീറ്ററൂട്ടും ആവശ്യത്തിനു പഞ്ചസാരയും പിന്നെ പാലും ചേർത്ത് നന്നായി...Read more 

 

English Summary : Five Variety Milkshake Recipes For Breakfast.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com