വിളർച്ചയെ തടുക്കുന്ന രുചികരമായ മാതളനാരങ്ങ സാലഡ്
Mail This Article
×
മാതളനാരങ്ങയ്ക്ക് ധാരാളം ഗുണങ്ങളുണ്ട്. മാതളനാരങ്ങ സ്ഥിരമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ രോഗപ്രതിരോധ ശേഷി വർധിക്കും വിളർച്ചയെ പ്രതിരോധിക്കുകയും ചെയ്യും. ഇതാ രുചികരമായൊരു സാലഡ് പരിചയപ്പെടാം.
- മാതളനാരങ്ങ – രണ്ട്
- പച്ചമുളക് – 3–4
- പഞ്ചസാര – കാൽ കപ്പ്
- തൈര് – ഒരു ലിറ്റർ (തൈര് ഒരു മസ്ലീൻ തുണിയിൽ കെട്ടിത്തൂക്കി വെള്ളം മുഴുവനും വാർന്നു കഴിഞ്ഞെടുത്തത്. പുളി ഒട്ടും പാടില്ല.)
- മല്ലിയില – അലങ്കരിക്കാൻ വേണ്ടത്
തയാറാക്കുന്ന വിധം
∙ഒരു പാത്രത്തിൽ തൈര് എടുത്ത് പാകത്തിന് പഞ്ചസാരയും ഉപ്പും ചേർക്കുക.
∙ഇതിൽ മാതളനാരങ്ങയുടെ അല്ലികൾ ചേർത്ത് ഇളക്കുക.
∙മല്ലിയില കൊണ്ട് അലങ്കരിച്ച് വിളമ്പുക.
കുറിപ്പ് : കാഴ്ചയ്ക്കും രുചിക്കും വേണ്ടി പഴങ്ങളും പച്ചക്കറികളും ചേർക്കാം.
∙പഞ്ചസാരയിൽ സ്റ്റ്യൂ ചെയ്ത ആപ്പിൾ, പൈനാപ്പിൾ എന്നിവയും സാലഡ് വെള്ളരിക്ക, സെലറി എന്നിവയും ഉപയോഗിക്കാം.
English Summary : Pomegranate Salad Recipe.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.