അവൽ പായസം ഞൊടിയിടയിൽ തയാറാക്കാം
Mail This Article
×
നെയ്യിൽ മൂപ്പിച്ചെടുത്ത അവൽ കൊണ്ട് വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന പായസം.
1. വെള്ള അവൽ – ഒരു കപ്പ്
2. നെയ്യ് – രണ്ടു ചെറിയ സ്പൂൺ
3. പാൽ – രണ്ടു കപ്പ്
4. നുറുക്കു പച്ചരി – രണ്ടു ചെറിയ സ്പൂൺ
5. പാൽ – നാലു കപ്പ്
കണ്ടൻസ്ഡ് മിൽക്ക് – ഒരു ടിന്നിന്റെ പകുതി
പഞ്ചസാര – അരക്കപ്പ്
6. ഏലയ്ക്കാപ്പൊടി – അര ചെറിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ അവൽ നെയ്യിൽ മൂപ്പിച്ചു കരുകരുപ്പാക്കി വയ്ക്കണം.
∙ രണ്ടു കപ്പ് പാൽ തിളപ്പിച്ച് അരി ചേർത്തു വേവിക്കുക.
∙ അരി വെന്ത ശേഷം അഞ്ചാമത്തെ ചേരുവ ചേർത്തു തുടരെയിളക്കുക.
∙ പായസം വറ്റി പകുതിയാകുമ്പോൾ ഏലയ്ക്ക പൊടിച്ചതും ചേർത്തു വാങ്ങിവയ്ക്കുക.
∙ ചൂടാറിത്തുടങ്ങി, ഇളം ചൂടുള്ളപ്പോൾ അവൽ മൂപ്പിച്ചതു ചേർത്തിളക്കി ഉടൻ വിളമ്പാം.
English Summary : Aval Payasam , Vishu Special Recipe.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.