ഐസ്ക്രീമിനൊപ്പം വിളമ്പാം പേരയ്ക്ക സോസ്
Mail This Article
×
വീട്ടുമുറ്റത്തുള്ള പേരയ്ക്ക കൊണ്ട് രുചികരമായ സോസ് എളുപ്പത്തിൽ തയാറാക്കാം.
ചേരുവകൾ
1.ചുവന്ന പേരയ്ക്ക അരച്ചത് - 1 വലിയ കപ്പ്
2. വെള്ളം - 1 കപ്പ്
3. പഞ്ചസാര - 1 ചെറിയ കപ്പ്
4. കോൺഫ്ലോർ - 1 ചെറിയ കപ്പ്
5. വെണ്ണ (ഉപ്പില്ലാത്ത) - 1 വലിയ കപ്പ്
തയാറാക്കേണ്ട വിധം
- നോൺസ്റ്റിക് പാനിൽ അരച്ച പേരയ്ക്ക, പഞ്ചസാര എന്നിവ നന്നായി യോജിപ്പിക്കുക.
- ഒരു ചെറിയ ബൗൾ വെള്ളത്തിൽ കോൺഫ്ലോർ കലക്കി വയ്ക്കുക.
- ശേഷം ഈ കൂട്ട് നോൺസ്റ്റിക് പാനിൽ ഒഴിക്കുക.
- മിശ്രിതം കട്ടിയാകുമ്പോൾ വെണ്ണ ചേർത്ത് ഇളക്കാം.
- ഐസ്ക്രീമിന്റെ കൂടെ രുചികരമായ ഫ്രൂട്ട് സോസായി ഉപയോഗിക്കാം.
English Summary : Guava Sauce, Malayalam Recipe.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.