ADVERTISEMENT

എരിവ് കുറച്ച് അഫ്ഗാനിസ്ഥാൻ സ്പെഷൽ ചിക്കൻ രുചി തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം,

ചേരുവകൾ

  • ചിക്കൻ –  6 കഷ്ണം 
  • സവാള – 1 എണ്ണം
  • പച്ചമുളക് – 2എണ്ണം
  • ഇഞ്ചി –  ചെറിയ കഷ്ണം
  • വെളുത്തുള്ളി – 6 എണ്ണം
  • മല്ലിയില – ആവശ്യത്തിന്
  • തൈര് – 3 സ്പൂൺ
  • ഫ്രഷ് ക്രീം – 3 സ്പൂൺ
  • കശുവണ്ടിപരിപ്പ് അരച്ചത് – 3 സ്പൂൺ
  • കുരുമുളക് പൊടി – 1 സ്പൂൺ
  • ഗരം മസാല – ആവശ്യത്തിന്
  • ചാട്ട് മസാല –  ഒരു നുള്ള് 
  • ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

  • സവാള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, മല്ലിയില എന്നിവ നന്നായി അരച്ചെടുക്കുക.
  • കഴുകി വൃത്തിയാക്കിയ ചിക്കനിലേക്ക് ഈ അരപ്പു ചേർക്കുക. ശേഷം തൈര്, ഫ്രഷ് ക്രീം, കുരുമുളകു പൊടി, ഗരം മസാല, ചാറ്റ് മസാല എന്നിവ ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് നന്നായി യോജിപ്പിച്ച്  ഒരുമണിക്കൂർ കുറച്ചു ചാർകോൾ സ്‌മോക്ക് കൊടുത്തു അടച്ചു വയ്ക്കുക. ഒരു മണിക്കൂറിനു ശേഷം ഒരു പാനിൽ എണ്ണ ഒഴിച്ച് കുക്ക് ചെയ്ത് എടുക്കാം. അടിപൊളി രുചിയുള്ള ചിക്കൻ റെഡി. മസാലയിൽ കുറച്ചു കുങ്കുമ പൂവ് കൂടി ചേർത്താൽ ഒന്ന് കൂടി രുചി കൂടും.

English Summary :  Afghani cuisine is known for its mild spicy and lip ​smacking flavours.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com