രുചിയോടെ തക്കാളിച്ചോറ്, കറിയൊന്നും ഇല്ലെങ്കിലും വയറ് നിറയെ കഴിക്കാം
Mail This Article
ഒരു നേരമെങ്കിലും ചോറുണ്ണാതെ ദിവസം തള്ളിനീക്കുക മലയാളികൾക്കു പൊതുവെ വിഷമമുള്ള കാര്യമാണ്. എന്നാൽ ചോറു വെറുതെ കഴിക്കാതെ അതിൽ ചില ചേരുവകൾ കൂടിച്ചേർത്തു സ്വാദും ഗുണവും കൂട്ടാം. തക്കാളി ചേർത്ത് രുചികരമായ ചോറ് എങ്ങനെ തയാറാക്കാമെന്നു നോക്കാം.
ചേരുവകൾ
1. ബസ് മതി അരി - 2 കപ്പ്
2. എണ്ണ - 4 വലിയ സ്‌പൂൺ
3. കടുക് - 1 ചെറിയ സ്‌പൂൺ
4. സവാള - 1 എണ്ണം, നീളത്തിൽ അരിഞ്ഞത്
വറ്റൽ മുളക് - 8 എണ്ണം, രണ്ടായി മുറിച്ചത്
കറിവേപ്പില - 2 തണ്ട്
വെളുത്തുള്ളി - 2 അല്ലി, അരിഞ്ഞത്
5. തക്കാളി - 6 എണ്ണം, കഷണങ്ങളാക്കിയത്
6. മുളകുപൊടി - 1/2 ചെറിയ സ്‌പൂൺ
7. തിളച്ച വെള്ളം - 4 കപ്പ്
ഉപ്പ് - പാകത്തിന്
പാകം ചെയ്യുന്ന വിധം
- അരി കഴുകി വാരി വെള്ളം നന്നായി വാലാൻ വയ്ക്കണം.
- പാനിൽ എണ്ണ ചൂടാക്കി കടുകു പൊട്ടിച്ച ശേഷം സവാളയും വറ്റൽമുളകും കറിവേപ്പിലയും വെളുത്തുള്ളിയും ചേർത്തു വഴറ്റുക.
- മൂത്ത മണം വരുമ്പോൾ തക്കാളി ചേർത്തു വഴറ്റണം.
- ഇതിലേക്കു മുളകുപൊടിയും മഞ്ഞൾപ്പൊടിയും ചേർത്തിളക്കുക.
- എണ്ണ തെളിയുമ്പോൾ അരി ചേർത്ത് അഞ്ചു മിനിറ്റ് വഴറ്റുക.
- ഇതിലേക്കു വെള്ളം ഒഴിച്ച് ഉപ്പും ചേർത്തു മൂടി വച്ചു വേവിച്ചു വറ്റിച്ചെടുക്കണം.
Note: ഉണ്ടാക്കാൻ പോകുന്ന ചോറിന്റെ മസാലകൾ ചേർത്ത വെള്ളത്തിൽ അരി വേവിച്ചാൽ ചോറിനു കൂടുതൽ സ്വാദുണ്ടാകും.
English Summary: Tomato rice is a simple south Indian rice dish made with lots of tomatoes spices.