ഓണത്തിനൊരുക്കാം ഒന്നാന്തരം ഈന്തപ്പഴം ബദാം പായസം
Mail This Article
×
വളരെ എളുപ്പത്തിലൊരുക്കാം രുചികരമായ ഈന്തപ്പഴം ബദാം പായസം.
1.പാൽ - ഒന്നര ലീറ്റർ
പഞ്ചസാര - 250 ഗ്രാം
2.നെയ്യ് - രണ്ടു വലിയ സ്പൂൺ
3.ഈന്തപ്പഴം - 250 ഗ്രാം, കുരു കളഞ്ഞ് ചെറിയ കഷണങ്ങളാക്കിയത്
4.ബദാം - 50 ഗ്രാം, തൊലി കളഞ്ഞ് അരച്ചത്
5.ഏലയ്ക്കാപ്പൊടി - ഒരു ചെറിയ സ്പൂൺ
6.ബദാം നുറുക്കിയത് - അലങ്കരിക്കാൻ
പാകം ചെയ്യുന്ന വിധം
- പാനിൽ പാലും പഞ്ചസാരയും ചേർത്ത് കുറുക്കുക. പാൽ ഒരു ലീറ്ററായി കുറുകുമ്പോൾ വാങ്ങി വയ്ക്കുക.
- ഉരുളിയിൽ നെയ്യ് ചൂടാക്കി ഈന്തപ്പഴം ചേർത്തു വഴറ്റണം.
- ഇതിലേക്ക് ബദാം അരച്ചതും ചേർത്തു നന്നായി യോജിപ്പിക്കുക.
- പാൽ കുറുകിയതും ചേർത്തു നന്നായി തിളയ്ക്കുമ്പോൾ ഏലയ്ക്കാപ്പൊടി ചേർത്തു വാങ്ങണം.
- ബദാം നുറുക്കിയതു കൊണ്ട് അലങ്കരിച്ചു വിളമ്പാം.
English Summary : Dates Almond Payasan for Onam Sadya.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.