ഓണത്തിന് വാങ്ങിയ ചേന അധികം വന്നാൽ ഒട്ടും വിഷമിക്കണ്ട, ഗ്രിൽ ചെയ്തെടുക്കാം
Mail This Article
×
ദാ ഒരു പൊളി കേരള -ലണ്ടൻ കോംബോ- ഗ്രിൽ ചെയ്ത ചേനയും അവക്കാഡോ സാലഡും
ചേരുവകൾ
- ചേന 250 ഗ്രാം (3 വട്ടത്തിലുള്ള കഷ്ണങ്ങൾ)
- വെളിച്ചെണ്ണ – 1 ടീസ്പൂൺ
- ചെറിയ ഉള്ളി – 6 എണ്ണം
- മുളകുപൊടി – 1 ടീസ്പൂൺ
- മഞ്ഞൾപ്പൊടി – ½ ടീസ്പൂൺ
- പുളി (പൾപ് ആക്കിയത് )– 2 ടീസ്പൂൺ
- ഇഞ്ചി – 30 ഗ്രാം
- കറിവേപ്പില 1 തണ്ട് ചെറുതായി അരിഞ്ഞത്)
- ഉപ്പ് - ആവശ്യത്തിന്
- ബട്ടർ – 50 ഗ്രാം
അലങ്കരിക്കാൻ
- അവക്കാഡോ – 1 പകുതി
- ചെറിയ ഉള്ളി – 4 എണ്ണം
- പച്ചമുളക് – 2 എണ്ണം
- തക്കാളി – 1 എണ്ണം ( കുരു കളഞ്ഞു ചെറുതായി അരിഞ്ഞത്)
- ഉപ്പ് - ആവശ്യത്തിന്
- നാരങ്ങാ നീര് - പകുതി
പാചകം ചെയ്യുന്ന വിധം
- ചേന വൃത്തിയായി കഴുകി 1/2 ഇഞ്ച് കനത്തിൽ മുറിച്ച് എടുക്കുക.
- തിളയ്ക്കുന്ന വെള്ളത്തിൽ ഉപ്പ് ഇട്ടു ചേന പാതി വേവിക്കുക.
- വെള്ളം അരിച്ചു കളഞ്ഞു ചേന തണുപ്പിക്കുക.
- മാരിനേഷന് ഉള്ള ചേരുവകൾ ഒരു മിക്സറിൽ അരച്ച് എടുക്കുക.
- പാതി വെന്ത ചേനയിൽ അരപ്പു തേച്ചു പിടിപ്പിക്കുക.
- ചേന ഒരു ഗ്രിൽ പാനിൽ ബട്ടർ ഒഴിച്ച് രണ്ട് വശവും ഗ്രിൽ ചെയ്യുക
അലങ്കരിക്കാൻ
- അവക്കാഡോയും ചെറിയ ഉള്ളിയും തക്കാളിയും പച്ചമുളകും ചെറുതായി അരിഞ്ഞെടുക്കാം. ഉപ്പും നാരങ്ങാ നീരും ചേർത്തു യോജിപ്പിച്ച്, ഗ്രിൽ ചെയ്ത ചേനയുടെ കൂടെ കഴിച്ചാൽ സ്വർഗം ഇറങ്ങി വന്ന ഫീൽ ആണ്.
Englih Summary : Grilled Yam with Avocado Green Salad by chefjomon.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.