ADVERTISEMENT

ഉഗ്രൻ സ്റ്റാർട്ടർ വിഭവം...ബട്ടർ, വെളുത്തുള്ളി, പ്രോൺസ് എന്നിവ ഹെവി ക്രീമിൽ തയാറാക്കുമ്പോൾ നാവിൽ കൊതിയുടെ രുചി രസങ്ങൾ ഉണരും.

ചേരുവകൾ

  • ബട്ടർ –  4 ടേബിൾസ്പൂൺ
  • കൊഞ്ച് – 10 – 15 എണ്ണം
  • മൈദ – 1 ടീസ്പൂൺ
  • വെളുത്തുള്ളി അരിഞ്ഞത് – 6 അല്ലി
  • നാരാങ്ങാ നീര് – 1 ടേബിൾസ്പൂൺ
  • ഹെവി ക്രീം – 1 കപ്പ്
  • ഇറ്റാലിയൻ സീസണിങ് – 1/4 ടീസ്പൂൺ
  • ചീസ് – 1/2 കപ്പ്
  • ഉപ്പ് – ആവശ്യത്തിന്
  • കുരുമുളകുപൊടി – ആവശ്യത്തിന്
  • പാഴ്​സ​ലി – 1 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം

  • വൃത്തിയാക്കിയ കൊഞ്ച്  ചൂടായ ബട്ടറിൽ മൂന്ന് മിനിറ്റ് വറുത്തെടുക്കുക. ആവശ്യത്തിന് ഉപ്പും കുരുമുളകുപൊടിയും ചേർത്ത് ഇത് ഒരു പ്ലേറ്റിലേക്ക് മാറ്റി വയ്ക്കാം.
  • അതേ പാത്രത്തിൽ മൈദ ചേർത്ത് പച്ചമണം മാറുന്നതു വരെ വഴറ്റുക. ഇതിലേക്ക് വെളുത്തുള്ളി അരിഞ്ഞത് ചേർത്ത് 30 സെക്കന്റ് വഴറ്റാം.
  • നാരങ്ങാനീരും ക്രീമും ഇറ്റാലിയൻ സീസണിങും ചേർത്തു നന്നായി യോജിപ്പിക്കാം. രണ്ട് മിനിറ്റിനു ശേഷം ഇതിലേക്കു വറുത്തെടുത്ത കൊഞ്ച് ചേർക്കാം. ചീസും മിക്സഡ് ഹെർബ്സും ചേർത്ത് തീയിൽ നിന്നും വാങ്ങാം. വിളമ്പുമ്പോൾ ആവശ്യമെങ്കിൽ ഉപ്പും കുരുമുളകും ചേർക്കാം.

English Summary : Here is a recipe of a starter using prawns soaked in creamy butter garlic paste.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com