വറുത്ത പാവയ്ക്കകൊണ്ട് കൊതിയൂറും രുചിയിലൊരുക്കാം തീയൽ
Mail This Article
പാവയ്ക്കയെ കയ്പയ്ക്ക എന്നു പറഞ്ഞ് അടുക്കളയ്ക്ക് പുറത്തു നിർത്തല്ലേ. വറുത്ത പാവയ്ക്കകൊണ്ട് കൊതിയൂറും രുചിയിലൊരുക്കാം തീയൽ. ചോറിനും ചപ്പാത്തിക്കും ഒരുപോലെ കൂട്ടാമെന്ന മെച്ചവുമുണ്ട്.
ചേരുവകൾ
പാവയ്ക്ക (കുരു കളഞ്ഞ് കുറുകെ മുറിച്ച് നീളത്തിലരിഞ്ഞത്) – ഒരു കപ്പ്
പച്ചമുളക് അറ്റം പിളർന്നത് – 4 എണ്ണം
ചുവന്നുള്ളി നീളത്തിലരിഞ്ഞത് – 1/2 കപ്പ്
വെളിച്ചെണ്ണ – 3 വലിയ സ്പൂൺ
തേങ്ങാ – 1 ചെറിയ മുറി ചിരകിയത്
മുളകു പൊടി – 1 ടീസ്പൂൺ മ
മല്ലിപ്പൊടി – 1 ടീസ്പൂൺ
ഉലുവാപ്പൊടി – 1/2 ടീസ്പൂൺ
മഞ്ഞൾ പൊടി – 1/2 ടീസ്പൂൺ
ഒരു നെല്ലിക്കാ വലുപ്പം വാളൻപുളി പിഴിഞ്ഞ വെള്ളം – 1/4 കപ്പ്
ഉപ്പ് – പാകത്തിന്
കറിവേപ്പില – 1 തണ്ട്
കടുക് –1/2 ടീസ്പൂൺ
ഉണക്കമുളക് – 2 എണ്ണം (ചെറിയ കഷണങ്ങളാക്കണം)
ചുവന്നുള്ളി വട്ടത്തിലരിഞ്ഞത് – 1 ടീസ്പൂൺ
കറിവേപ്പില – 1 തണ്ട്.
തയാറാക്കേണ്ട വിധം
ചൂടായ ചീനച്ചട്ടിയിൽ ഒരു സ്പൂൺ വെളിച്ചെണ്ണയൊഴിച്ച് പാവയ്ക്ക വറുത്തു കൊരുക. വീണ്ടും ഒരു സ്പൂൺ വെളിച്ചെണ്ണയൊഴിച്ച് തേങ്ങ ചുവക്കെ വറുത്തു വാങ്ങി പൊടികൾ ചേർത്തു മയത്തില്‍ അരയ്ക്കുക. ആദ്യം വഴറ്റിക്കോരിയ പാവയ്ക്കയിൽ അരച്ച മസാലയും പുളിയും ഉപ്പും അരക്കപ്പ് വെള്ളവും ഒഴിച്ച് കലക്കി വേവിക്കുക. ചാറ് ഇടത്തരം അയവിലാകുമ്പോൾ വാങ്ങി കടുകു താളിച്ച് ഉപയോഗിക്കാം.
Content Summary : Pavaka Theeyal Recipe