ADVERTISEMENT

ബീഫിനൊപ്പം പലരുചികൾ പരീക്ഷിക്കാറുണ്ട്, വ്യത്യസ്ത രുചിയിലൊരു ബീഫ് രുചിയുമായി മുക്ത.

 

ചേരുവകൾ

  • ബീഫ് – 2 കിലോഗ്രാം
  • കൂർക്ക
  • ഇഞ്ചി ചതച്ചത്
  • നാരങ്ങാ നീര് – 1 1/2 നാരങ്ങയുടേത്
  • ഉപ്പ് (കല്ലുപ്പ്) – ആശ്യത്തിന്

 

അരപ്പിനാവശ്യമായ ചേരുവകൾ

  • കുരുമുളകു പൊടി – 3 േടബിൾ സ്പൂൺ
  • മല്ലിപ്പൊടി – 3 ടേബിൾ സ്പൂൺ 
  • മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
  • പെരുംജീരകം – 1 ടേബിൾ സ്പൂൺ
  • പട്ട – 2 വലിയ കഷ്ണം
  • ഏലക്ക – 6 എണ്ണം‌
  • തക്കോലം – 3 എണ്ണം
  • ഗ്രാമ്പൂ – 6 എണ്ണം
  • വെളിച്ചെണ്ണ  – ആവശ്യത്തിന്
  • നെയ്യ് 
  • ചുവന്നുള്ളി – 1 കിലോ
  • പച്ചമുളക് – 8 എണ്ണം
  • വെളുത്തുള്ളി ചതച്ചത്
  • വറ്റൽ മുളക് – 2–3 എണ്ണം

 

തയാറാക്കുന്ന വിധം 

  • ബീഫ് നന്നായി കഴുകി വൃത്തിയാക്കിയതിലേക്ക് നാരങ്ങാ നീരും ഇഞ്ചിയും കല്ലുപ്പും ചേർത്ത് കൈകൊണ്ട് നന്നായി മിക്സ് ചെയ്തു വയ്ക്കുക. 
  • അതിനുശേഷം അരപ്പ് തയാറാക്കാനായി ഒരു ബൗളിൽ 1 ടേബിൾസ്പൂൺ പെരുംജീരകം, 2 വലിയ പട്ട,  ഏലക്ക (6 എണ്ണം), തക്കോലം (3 എണ്ണം), ഗ്രാമ്പൂ (6 എണ്ണം) എന്നിവ ഒരു ബൗളിൽ എടുത്ത് നേരിയ ചൂടുവെള്ളം ചേർത്ത് മിക്സ് ചെയ്ത് നല്ല പേസ്റ്റു പോലെ ഒരു മിക്സിയിൽ അരച്ചെടുക്കുക. 
  • മറ്റൊരു അടുപ്പ് കത്തിച്ച് ഒരു പാന്‍ വച്ച് ചൂടായ ശേഷം കുറച്ചു എണ്ണ ഒഴിച്ച് അതിലേക്ക് അരച്ചു വച്ചിരിക്കുന്ന മസാല ഇട്ട് െചറിയ തീയിൽ വഴറ്റുക. 
  • ഇനി സ്റ്റൗ കത്തിച്ച് ഒരു പ്രഷർ കുക്കറില്‍ ഇഞ്ചിയും നാരങ്ങാനീരും ഉപ്പും തിരുമ്മി വച്ച ബീഫിലേക്ക് ഈ മസാല കൂടി ചേർത്ത് നന്നായി യോജിപ്പിച്ച് നാലോ അഞ്ചോ വിസിൽ വരെ വേവിക്കുക. വിസിൽ വന്ന് 15 മിനിറ്റു വരെ വെയ്റ്റു ചെയ്യുക. 
  • 15 മിനിറ്റു കഴിഞ്ഞ് കുക്കർ തുറന്ന് കഴുകി വാരി വച്ചിരിക്കുന്ന കൂർക്ക(വട്ടത്തിൽ മുറിച്ചത്) വെന്ത ബീഫിലേക്ക് ചേർത്ത് നന്നായി ഇളക്കി വീണ്ടും രണ്ടു വിസിൽ വരെ വേവിക്കുക. 

 

  • ഇനി ഒരു ഉരുളിയിൽ ആവശ്യത്തിന് വെളിച്ചെണ്ണയും അൽപം നെയ്യും കൂടി ഒഴിച്ച് ചൂടായശേഷം രണ്ടു സ്പൂൺ കടുകിട്ടു പൊട്ടിക്കുക. 
  • അതിനുശേഷം ചെറിയ ഉള്ളി (1 കിലോ) ചതച്ചതും ആവശ്യത്തിന് ഉപ്പും പച്ചമുളക് (8 എണ്ണം) രണ്ടായി മുറിച്ചതും ചേർത്ത് വഴറ്റുക. 
  • ഉള്ളി ചെറുതായി വഴന്നു വരുമ്പോൾ വെളുത്തുള്ളിയു ഇഞ്ചിയും ചതച്ചതും കറിവേപ്പിലയും കൂടി ചേർക്കുക. 
  • ഇതിലേക്ക് വറ്റൽ മുളക് കൂടി മുറിച്ചിട്ട് വഴറ്റുക. 
  • ഇത് വഴന്നു വന്ന ശേഷം മൂന്ന് ടേബിൾ സ്പൂൺ ബീഫ് ഉലർത്തു മസാല ചേര്‍ക്കുക. 
  • ഉലർത്തു മസാല മൂത്തു വരുമ്പോൾ കുറച്ചു കുരുമുളകു പൊടിച്ചതും കൂടി ചേർക്കുക. 
  • അതിനുശേഷം വേവിച്ച ബീഫും കൂർക്കയും കൂടി ഉരുളിയിലേക്ക് ചേർത്ത് ചെറുതായി ഇളക്കുക. ഇനി തീ ഓഫ് ചെയ്ത് ഒരു പാത്രത്തിലേക്ക് മാറ്റാം. 
  • രുചികരമായ ബീഫും കൂർക്കയും റെഡി.

 

English Summary : Christmasspecial Kerala beef Recipe.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com