ADVERTISEMENT

കുമ്പിളപ്പമെന്നും തെരളി അപ്പമെന്നും പൂച്ചയപ്പമെന്നുമൊക്കെ അറിയപ്പെടുന്ന ഈ സ്വാദിഷ്ടമായ വിഭവത്തിന്റെ പ്രധാന ചേരുവ  നല്ല വെള്ളം തൊടാത്ത കൂഴച്ചക്കയാണ്.....കുഴച്ചക്ക വരട്ടിയത് പകരം വരിക്ക ചക്കയും ഉപയോഗിക്കാം. അരിപ്പൊടിയ്ക്കു പകരം റവയും ചക്കപ്പഴത്തിനു പകരം വാഴപ്പഴം ഉപയോഗിച്ചും പലയിടങ്ങളിലും കുമ്പിളപ്പം ഉണ്ടാക്കും.

ചേരുവകൾ

  • ചക്കപ്പഴം – 1 കിലോഗ്രാം
  • ശർക്കര – 250 ഗ്രാം
  • ഏലയ്ക്ക – 8 എണ്ണം
  • അരിപ്പൊടി വറുത്തത് – 2 കപ്പ്
  • പഞ്ചസാര – 2 ടീസ്പൂൺ
  • തേങ്ങ – 1
  • നെയ്യ് – 2 ടേബിൾസ്പൂൺ
  • വഴനയില (ബേ ലീഫ്) – 20 എണ്ണം
  • വെള്ളം – 150 മില്ലിലിറ്റർ

 

തയാറാക്കുന്ന വിധം

  • കുമ്പിൾ ഇല കഴുകി തുടച്ച് എടുക്കാം.
  • ചക്കപ്പഴത്തിന്റെ കുരുമാറ്റി ചെറുതാക്കി അരിഞ്ഞെടുത്ത ശേഷം മിക്സിയിൽ അരച്ച് എടുക്കാം.
  • ശർക്കര കുറച്ച് വെള്ളം ചേർത്ത് പാനിയാക്കാം.
  • പഞ്ചസാര ചേർത്ത് ഏലയ്ക്കാ പൊടിച്ചെടുക്കാം.
  • അടികട്ടിയുള്ള പാത്രത്തിൽ ചക്കപ്പഴം അരച്ചതിലേക്കു ശർക്കരപ്പാനി അരിച്ച് ഒഴിച്ചത് ചേർത്ത് യോജിപ്പിച്ച് ചൂടാക്കാം. തീ കുറച്ച് വേണം പാകം ചെയ്യാൻ. ഏലയ്ക്കാപൊടിച്ചതും ഒരു നുള്ള് ഉപ്പും ഇതിലേക്കു ചേർക്കാം. ആവശ്യത്തിനു നെയ്യ് ചേർത്തു കൊടുക്കാം. വെന്തു വരുമ്പോൾ തീ ഓഫ് ചെയ്യാം. തേങ്ങാചിരകിയതും അരിപ്പൊടിയും ഇതിലേക്കു ചേർത്ത് നന്നായി യോജിപ്പിച്ച് എടുക്കാം. വഴനയില കുമ്പിൾ ആകൃതിയിൽ കോട്ടിയതിലേയ്ക്ക്  കൂട്ട് നിറച്ച് അപ്പച്ചെമ്പിൽ വേവിച്ചെടുക്കാം.  നല്ല നാടൻ കുമ്പിൾ അപ്പം ചെറു ചൂടോടെ അല്ലെങ്കിൽ ഫ്രിജിൽ വച്ച് തണുപ്പിച്ചും കഴിക്കാം.
kumbil-appam

English Summary : A steamed Kerala delight made of jackfruit.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com