ADVERTISEMENT

മീൻ വിഭവങ്ങൾ ഇല്ലാതെ എന്ത് ആഘോഷം, ഈ രീതിയിൽ തയാറാക്കി നോക്കൂ.

1. ആവോലി - മൂന്ന്
2. മല്ലിയില - ഒരു കപ്പ്, കഴുകി അരിഞ്ഞത്
വെളുത്തുള്ളി - ആറ് അല്ലി
പച്ചമുളക് - നാല്, അറ്റം പിളർന്നത്
ഉപ്പ് - പാകത്തിന്
നാരങ്ങാനീര് - കാൽ കപ്പ്
3.എണ്ണ - വറുക്കാൻ ആവശ്യത്തിന്
4.സവാള വട്ടത്തിൽ അരിഞ്ഞത് ഉപ്പുവെള്ളത്തിൽ മുക്കി വച്ചത്, നാരങ്ങാക്കഷണം, പച്ചമുളക് - അലങ്കരിക്കാൻ

പാകം െചയ്യുന്ന വിധം

∙ മീൻ വൃത്തിയാക്കി തലയും വാലും കളഞ്ഞു മൂന്നോ നാലോ സ്ഥലത്തു വരഞ്ഞു വയ്ക്കണം.
∙ രണ്ടാമത്തെ ചേരുവ മയത്തിൽ അരച്ചതു മീനി‍ൽ നന്നായി പുരട്ടി കുറഞ്ഞത് അരമണിക്കൂറെങ്കിലും ഫ്രിജിൽ വയ്ക്കുക.
∙ പാനിൽ അൽപം എണ്ണ ചൂടാക്കി മീനിട്ട് ബ്രൗൺ നിറമാകുംവരെ തിരിച്ചും മറിച്ചും വറുത്തെടുത്ത്, എണ്ണ വാലാൻ വയ്ക്കുക.
∙വിളമ്പാനുള്ള പ്ലേറ്റിൽ വാഴയിലയിട്ട് അതിനു മുകളിൽ മീൻ വച്ച് നാലാമത്തെ ചേരുവ കൊണ്ട് അലങ്കരിച്ചു വിളമ്പാം.

Content Summary : Garlic fish fry recipe for christmas lunch 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com