ADVERTISEMENT

വേനൽ ചൂടിനെ പറപറപ്പിക്കുന്ന ടേസ്റ്റി മാങ്ങ ജ്യൂസ്, വേവിച്ചു തയാറാക്കുന്നതു കൊണ്ട് വ്യത്യസ്ത രുചിയിൽ ആസ്വദിക്കാം.

ചേരുവകൾ
1. ചനച്ച മാങ്ങ - മൂന്ന് ഇടത്തരം
2. പഞ്ചസാര - ഒരു കപ്പ്
3. ഉപ്പ് - പാകത്തിന്
ബ്ലാക് സോൾട്ട് പാകത്തിന്
ജീരകംപൊടി ഒരു ചെറിയ സ്പൂൺ
4. വെള്ളം - രണ്ടു കപ്പ്
5. പുതിനയില അരിഞ്ഞത് - രണ്ടു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ മാങ്ങ മുഴുവനോടെ തന്നെ നന്നായി കഴുകി പ്രഷർ കുക്കറിലാക്കി ഒരു കപ്പ് വെള്ളമൊഴിച്ചു വേവിക്കുക. വെന്ത മാങ്ങയുടെ തൊലി കളഞ്ഞു പൾപ്പ് മാത്രമെടുത്ത് അരച്ചു വയ്ക്കുക.

∙ പാനിൽ പഞ്ചസാര ചേർത്ത് ഒരു കപ്പ് വെള്ളമൊഴിച്ചു തിളപ്പിക്കുക. ഇതിൽ മാങ്ങ അരച്ചതു ചേർത്തു തിളപ്പിച്ചു വാങ്ങി വയ്ക്കുക. 

∙ ചൂടാറിയ ശേഷം ഉപ്പ്, ബ്ലാക്ക് സോൾട്ട്, ജീരകംപൊടി എന്നിവ ചേർത്തു നന്നായി യോജിപ്പിക്കുക. 

∙ ഒരു നീളമുള്ള ഗ്ലാസിൽ കുറച്ച് ഐസ് പൊടിച്ചതിട്ട് രണ്ട്– മൂന്നു വലിയ സ്പൂൺ മാങ്ങ മിശ്രിതം ചേർക്കുക. പാകത്തിനു വെള്ളം ചേർത്തു യോജിപ്പിച്ച് പുതിനയിലകൊണ്ട് അലങ്കരിച്ചു വിളമ്പാം. 

Content Summary : Mangoes should be included in your summer diet as it can amazingly refresh the body.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com