ബീഫ് പ്രിയരെ കയ്യിലെടുക്കാനൊരു വീട്ടു രുചിക്കൂട്ട്
Mail This Article
നോൺ വെജ് അച്ചാർ എന്നു കേൾക്കുമ്പോൾ ആദ്യം മനസ്സിൽ തെളിയുക മീൻ അച്ചാറായിരിക്കും. മീൻ അച്ചാർ രുചികൾക്കു മാറ്റം വേണമെന്ന് തോന്നുന്നുണ്ടോ? ഉൗണിന് തൊട്ടുകൂട്ടാൻ ഇതാ വേറിട്ടൊരു ബീഫ് അച്ചാർ (Beef Pickle).
ചേരുവകൾ
1. ബീഫ് അരയിഞ്ചു കനത്തിൽ അരിഞ്ഞത് – അര കിലോ
2. മഞ്ഞൾപൊടി – അര ചെറിയ സ്പൂൺ
കുരുമുളകുപൊടി – ഒരു വലിയ സ്പൂൺ
ഉപ്പ് – പാകത്തിന്
ജീരകംപൊടി – അര ചെറിയ സ്പൂൺ
3. എള്ളെണ്ണ – പാകത്തിന്
4. ഇഞ്ചിയും വെളുത്തുള്ളിയും അരച്ചത് – രണ്ടു വലിയ സ്പൂൺ
മുളകുപൊടി – രണ്ടു വലിയ സ്പൂൺ
പച്ചമുളക് – രണ്ട്
5. വിനാഗിരി – മൂന്നു വലിയ സ്പൂൺ
6. ഗരംമസാലപ്പൊടി – ഒരു വലിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ ബീഫ് കഴുകി വാരി ഞെക്കിപ്പിഴിഞ്ഞു വെള്ളം കളഞ്ഞു വയ്ക്കണം.
∙ ഇതിൽ രണ്ടാമത്തെ ചേരുവ പുരട്ടി പകുതി വേവിൽ േവവിച്ച ശേഷം നല്ലെണ്ണയിൽ വറുക്കുക.
∙ എണ്ണയിൽ നാലാമത്തെ ചേരുവ അരച്ചതു ചേർത്തു നന്നായി വഴറ്റി എണ്ണ തെളിയുമ്പോൾ വറുത്തു വച്ച ബീഫ് ചേർത്തു നന്നായി വേവിക്കണം.
∙ ചാറു കുറവാണെങ്കിൽ നാല് – അഞ്ച് വലിയ സ്പൂൺ വിനാഗിരി കൂടി ചേർക്കാം.
∙ ഗരംമസാലപ്പൊടി ചേർത്തു വാങ്ങാം.
Content Summary : Kerala style beef pickle recipe by Thankam