ADVERTISEMENT

മിക്സ്ചർ കൊറിക്കാൻ ഇഷ്ടമില്ലാത്തവരില്ല, ചായയ്ക്കൊപ്പം നല്ലൊന്നാന്തരം രുചിയിലൊരു ചക്ക മിക്സ്ചർ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

 

വേണ്ട സാധനങ്ങൾ

1. ചക്കച്ചുള കട്ടിയായി അരച്ചെടുത്തത് – 1 കപ്പ്
2. ചക്കക്കുരു പൊടി – അര കപ്പ്
3. കടലമാവ് – അര കപ്പ്
4. വറുത്ത അരിപ്പൊടി – കാൽ കപ്പ്

∙ പിരിയൻ (കശ്മീരി) മുളകുപൊടി – 1 ടേബിൾ സ്പൂൺ
∙ മുളകു പൊടി – ഒന്നര ടേബിൾ സ്പൂൺ
∙ മഞ്ഞൾപ്പൊടി – അര ടീ സ്പൂൺ
∙ കായംപൊടി – 1 ടീ സ്പൂൺ
∙ നിലക്കടല – 150 ഗ്രാം
∙ പൊട്ടുകടല – 100 ഗ്രാം
∙ വറ്റൽ മുളക് – 8 എണ്ണം
∙ ആവശ്യത്തിനു കറിവേപ്പില
∙ വെള്ളുള്ളി ചതച്ചത് – 8 അല്ലി
∙ പൊടിയുപ്പ് ആവശ്യത്തിന്
∙ വെളിച്ചെണ്ണ ആവശ്യത്തിന്
∙ കുറച്ചു ചക്കച്ചകിണി

ഇതിന്റെ രുചി ഒരു രക്ഷയുമില്ല. ബീഫ് മപ്പാസ് ഇനി ഇതുപോലെ തയ്യാറാക്കി നോക്കൂ....
 

തയാറാക്കുന്ന വിധം

1 മുതൽ 4 വരെ ഉള്ള ചേരുവകൾ, ഒരു ടേബിൾ സ്പൂൺ കാശ്മീരി മുളക് പൊടി, ഒരു ടേബിൾ സ്പൂൺ മുളകുപൊടി, അര ടീ സ്പൂൺ കായം പൊടി, അര ടീസ്പൂൺ മഞ്ഞൾപ്പൊടി, പൊടിയുപ്പ്, 2 സ്പൂൺ വെളിച്ചെണ്ണ എന്നിവ ചേർത്ത് ചപ്പാത്തിക്കു കുഴയ്ക്കുന്നതു പോലെ കുഴച്ചെടുക്കുക. ഇതിന്റെ മുക്കാൽ ഭാഗം സേവ ഉണ്ടക്കാനും കാൽഭാഗം ഗൂന്തി ഉണ്ടാക്കാനും എടുക്കണം. ഗൂന്തി ഉണ്ടാക്കാൻ എടുത്തതിൽ അൽപ്പം വെള്ളം ചേർത്ത് അരിപ്പക്കയിലിന്റെ സുഷിരത്തിൽ കൂടി ഉറ്റി വീഴുന്ന പരുവത്തിലാക്കണം.

വെളിച്ചെണ്ണ ചുടാക്കുക. നൂലപ്പം ഉണ്ടാക്കുന്നതു പോലെ ഒന്നാമത്തെ കൂട്ട് സേവ നാഴിയിൽ കൂടി തിളക്കുന്ന വെളിച്ചെണ്ണയിലേക്കു പകരുക. അധികം മൂപ്പെത്തുന്നതിനു മുൻപായി വറുത്തു കോരുക. അരിപ്പക്കയിലിൽ കൂടി ഗൂന്തി ഉണ്ടാക്കേണ്ട കൂട്ട് ഒഴിക്കുക. കയിലിന്റെ സുഷിരത്തിൽ കൂടി ഇറ്റി വെളിച്ചെണ്ണയിലേക്കു വീഴുന്ന കൂട്ടിന്റെ തുള്ളികൾ ചെറുബോളുകൾ പോലെ ഉണ്ടാകും. നന്നായി മൊരിഞ്ഞു വന്നാൽ കോരിയെടുക്കാം.അതിനു ശേഷം നിലക്കടല, പൊട്ടുകടല, വെളുത്തുള്ളി, വറ്റൽമുളക്, ചക്കച്ചകിണി, കറിവേപ്പില എന്നിവ ഓരോന്നായി വറുത്തുകോരിയെടുക്കുക. 

വറുത്തു കോരി വച്ച കടല, കറിവേപ്പില, വറ്റൽമുളക്, ചക്കച്ചകിണി, വെള്ളുള്ളി, ഗൂന്തി എന്നിവ പരന്ന പാത്രത്തിലേക്ക് എടുക്കുക. വറുത്തെടുത്ത സേവ കൊള്ളിക്കഷണത്തിന്റെ പരുവത്തിൽ പൊടിച്ചു ചേർക്കുക. ഇതിനു മുകളിൽ ആവശ്യത്തിനു മുളക്പൊടി, അര ടീ സ്പൂൺ കായംപോടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്തു നന്നായി ഇളക്കിയെടുക്കുക.

Content Summary : Chakka snack recipe by Usha.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com