ഈന്തപ്പഴം അച്ചാറിനെ തോൽപ്പിക്കും ഇരുമ്പൻ പുളി !
Mail This Article
ഇത് എന്ത് അച്ചാറാണെന്നു പറയാമോ? കഴിച്ചു നോക്കിയാൽ പെട്ടെന്നു മനസ്സിലാകില്ല! വീടിന്റെ ചുറ്റവട്ടത്തു നിന്നും കിട്ടുന്ന ഇലുമ്പി പുളിയാണ് ഇതിലെ താരം. ഈന്തപ്പഴം അച്ചാറിന്റെ രുചിയ്ക്കൊപ്പം നിൽക്കുന്ന കിടിൽ ടേസ്റ്റാണ് ഇലുമ്പി പുളി അച്ചാറിനും. എളുപ്പത്തിൽ വളരെ കുറച്ചു ചേരുവകൾ കൊണ്ടു തയാറാക്കാം.
ചേരുവകൾ
- ഇരുമ്പൻ പുളി (ഇലുമ്പി) – 40 എണ്ണം
- ശർക്കര – 1
- കാശ്മീരി മുളകുപൊടി – 1 ടീ സ്പുൺ
- കടുക്, ഉലുവ – 1/4 സ്പൂൺ വീതം
- പഞ്ചസാര – 1/2 സ്പൂൺ
- ഉപ്പ് – ഒരു നുള്ള്
- വെള്ളം – ഒരു ഗ്ലാസ്
Read Also : മുരിങ്ങയ്ക്ക ഈ രീതിയിലും തോരൻ വയ്ക്കാം, സൂപ്പറാണ്...
തയാറാക്കുന്ന വിധം
വൃത്തിയാക്കിയ ഇരുമ്പൻ പുളി, മുകളിലും താഴെയും രണ്ട് അറ്റവും മുറിച്ചു മാറ്റി നാലായി കീറി എടുക്കണം. ഇതിലേക്കു ശർക്കര തല്ലിപ്പൊട്ടിച്ചതും ഒരു ഗ്ലാസ് വെള്ളവും ചേർത്തു പ്രഷർ കുക്കറിൽ 2 വിസിൽ വരുന്നതു വരെ വേവിച്ച് എടുക്കുക. പ്രഷർ പോയ ശേഷം ഈ മിശ്രിതം ഒരു നോൺസ്റ്റിക്ക് പാൻ ചൂടാക്കി അതിലേക്ക് ഒഴിക്കുക. ഇത് നന്നായി തിളച്ചു തുടങ്ങുമ്പോൾ കാശ്മീരി മുളകുപൊടി ചേർക്കാം. ഇതിലേക്കു വറത്തുപൊടിച്ച കടുകും ഉലുവയും ചേർത്ത് ഇളക്കി യോജിപ്പിക്കാം. കുറുകി വരുമ്പോൾ പഞ്ചസാരയും ഒരു നുളള് ഉപ്പും ചേർത്തു വാങ്ങാം. ബിരിയാണി, റൈസ്, ചപ്പാത്തി...ഏതിനൊപ്പവും കഴിക്കാവുന്ന ഒന്നൊന്നര അച്ചാർ രുചിയാണിത്.
Content Summary : Bilimbi sweet pickle can be enjoyed with Biryani, rice, roti, or idli.