ഇത്ര സിംപിളോ! കുരുമുളകിട്ട് വരട്ടിയ നാടൻ പോർക്ക് റോസ്റ്റ്
Mail This Article
അപ്പത്തിന് ബീഫ്, ചിക്കൻ, പോർക്ക് എന്നുവേണ്ട സകലതും നല്ല കോമ്പിനേഷനാണ്. രാവിലത്തെ ഭക്ഷണത്തിനായാലും ഉച്ചയ്ക്കായാലും പോർക്ക് റോസ്റ്റും ഫ്രൈയുമൊക്കെ ഉണ്ടെങ്കിൽ എല്ലാവരും ഹാപ്പിയാണ്. എളുപ്പത്തിൽ വളരെ രുചിയോടെ പോർക്ക് റോസ്റ്റ് എങ്ങനെ തയാറാക്കാമെന്നു നോക്കാം.
പോർക്ക് ചെറിയ കഷ്ണങ്ങളായി അരിഞ്ഞ് വൃത്തിയായി കഴുകി മാറ്റിവയ്ക്കാം. മണ്‍ച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് പൊട്ടിച്ചിട്ട്, ഗ്രാമ്പൂ, കറുവപ്പട്ട, പെരുംജീരകം, സവാള, പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി ചതച്ചത്, കറിവേപ്പില, ഉപ്പ് എന്നിവ ചേർക്കുക. നന്നായി വഴറ്റാം.
നിറം മാറി വരുമ്പോൾ ആവശ്യത്തിനുള്ള മുളകുപൊടി, മഞ്ഞൾ പൊടി, മല്ലിപ്പൊടി, ഇറച്ചി മസാല, കുരുമുളക് പൊടി, ഗരം മസാല എന്നിവ ചേർത്ത് നന്നായി ഇളക്കി കൊടുക്കാം. ഒപ്പം വൃത്തിയാക്കി വച്ചിരിക്കുന്ന പോർക്ക് കഷ്ണങ്ങളും ചേർത്ത് കൊടുക്കാം. മസാലയിൽ നന്നായി യോജിപ്പിച്ചിട്ട് ആവശ്യത്തിനുള്ള വെള്ളവും ചേർത്ത് അടച്ച്‍വച്ച് വേവിക്കാം. വെള്ളം വറ്റിച്ചെടുക്കാം. കുരുമുളക് കൂടി ചതച്ചത് ചേർത്ത് അടുപ്പിൽ നിന്നും മാറ്റിവയ്ക്കാം. നല്ല രുചിയൂറും പോർക്ക് റോസ്റ്റ് തയാർ.
English Summary: Kerala Style Pork Roast