ADVERTISEMENT

ഒരു പീത്‍സ കഴിക്കണമെന്ന ആഗ്രഹം തോന്നിയാൽ എന്താണ് ആദ്യം ചെയ്യുക? ഒന്നില്ലെങ്കിൽ അടുത്തുള്ള ഷോപ്പിനേയോ സ്വിഗ്ഗിയോ സോമാറ്റോയോ പോലുള്ള  ഏതെങ്കിലും ഫുഡ് ഡെലിവറി ചെയ്യുന്ന ആപ്ലിക്കേഷനുകളെയോ ആശ്രയിക്കും. എന്നാൽ ഇവിടെ പീത്‍സ കഴിക്കണമെന്ന മോഹം തോന്നിയത് ഒരു അഗ്നിപർവതത്തിന്റെ മുകളിൽ വച്ചാണ്. പുകഞ്ഞു കൊണ്ടിരിക്കുന്ന ആ അഗ്നിപർവതത്തിന്റെ ചൂടിൽ തന്നെ പീത്‍സ പാകം ചെയ്തു കഴിച്ച്, തന്റെ ആഗ്രഹവും വിശപ്പും മാറ്റിയ ആ യുവതിയാണ് ഈ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ ലോകത്തു തരംഗമായത്.

 

അലക്സാൻഡ്ര ബ്ലോഡ്ജറ്റ് എന്ന യുവതി, ഗ്വാട്ടിമാല അഗ്നിപർവതത്തിനു മുകളിലേക്കുള്ള യാത്രയിലായിരുന്നു. മുകളിലേക്ക് അടുക്കാറായപ്പോഴാണ് ആ സജീവ അഗ്നിപർവതത്തിന്റെ ചൂടിൽ ഒരു പീത്‍സ ഉണ്ടാക്കിയാലോ എന്ന മോഹമുദിച്ചത്. പിന്നെ താമസിച്ചില്ല, അതിനുള്ള തയാറെടുപ്പുകൾ ചെയ്തു. സജീവമായ അഗ്നിപർവതമായതു കൊണ്ടുതന്നെ പീത്‍സ തയാറാക്കാനുള്ള അടുപ്പിനായി വേറെ എങ്ങും പോകേണ്ടിവന്നില്ല. ലാവ ഒലിച്ചിറങ്ങി, പാറക്കല്ലുകൾ രൂപപ്പെട്ടിരുന്നു. ആ പാറക്കല്ലുകൾക്കു ഉള്ളിലായി ഒരു അടുപ്പ് കൂട്ടി, ആ ചൂടിൽ പീത്‍സ തയാറാക്കിയെടുക്കുകയും ചെയ്തു. അങ്ങനെ അതിസാഹസികമായ ഒരു രുചിയുടെ അധ്യായം അവിടെ തുറന്നു. തന്റെ യാത്രയിലെ ഒരു ബോണസ് ആയിരുന്നു, ആ പീത്‍സ എന്നാണ് അലക്സാൻഡ്ര ബ്ലോഡ്ജറ്റ് വിഡിയോയ്ക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. 

വിഡിയോ കാണാം

സജീവ അഗ്നിപർവതമായ ഗ്വാട്ടിമാലയുടെ ഒരു ഭാഗമായ, ദേശീയോദ്യാനത്തിൽ സ്ഥിതി ചെയ്യുന്ന  വോൾക്കൻ പാകായയിൽ വച്ചാണ് പീത്‍സ  ഉണ്ടാക്കുകയും വിഡിയോ പകർത്തുകയും ചെയ്തിരിക്കുന്നത്. അവസാനമായി ആ അഗ്നിപർവതം പൊട്ടിത്തെറിച്ചത് 2021 ലായിരുന്നു. ഇപ്പോഴും പുകഞ്ഞു കൊണ്ടിരിക്കുന്ന അവിടെ കഠിനമായ ചൂടാണ്. ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വിഡിയോ വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് വൈറലായത്. അസാധാരണമായ ആ അനുഭവത്തെ പ്രകീർത്തിച്ചു കൊണ്ട് നിരവധി പേരാണ് കമെന്റുകൾ ചെയ്തിരിക്കുന്നത്.

English Summary: Woman’s video of eating pizza cooked on an active volcano in Guatemala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com