സംഗതി കലക്കി! മധുരകിഴങ്ങ് കൊണ്ട് ഇങ്ങനെയൊരു സ്നാക്ക്സോ?
Mail This Article
മധുരകിഴങ്ങ് ഇഷ്ടമാണോ? ഇനി വെറുതേ പുഴുങ്ങി കഴിക്കേണ്ട, അടിപൊളി ഒരു െഎറ്റം ഉണ്ടാക്കാം. എണ്ണയിൽ വറുത്തുകോരിയ സ്നാക്ക്. കുട്ടികൾക്ക് നാലുമണി പലഹാരമായും കൊടുക്കാം. കാഴ്ചയിൽ മീറ്റ് റോൾ പോലെയിരിക്കുമെങ്കിലും സംഗതി കിടുവാണ്. ഈസിയായി തയാറാക്കാം. റോസ് ആപ്പിൾ കിച്ചൻ എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് ഈ റെസിപ്പി പങ്കുവച്ചിരിക്കുന്നത്.
രണ്ടോ മൂന്നോ മധുര കിഴങ്ങ് തൊലി കളഞ്ഞ് വൃത്തിയാക്കി ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് കുക്കറിൽ വേവിച്ചെടുക്കാം. ചൂടാറിയതിന് ശേഷം വെന്ത കിഴങ്ങ് നന്നായി ഉടച്ചെടുക്കണം. അതിലേക്ക് രണ്ട് സ്പൂൺ പഞ്ചസാരയും ഒരു സ്പൂണ്‍ നെയ്യ് അല്ലെങ്കിൽ ബട്ടര്‍ കൂടാതെ അര കപ്പ് ഗോതമ്പ് പൊടിയോ മൈദയോ ചേർത്ത് നന്നായി കുഴയ്ക്കണം.
പരുവത്തിന് ആയികഴിയുമ്പോൾ നല്ല പ്ലാസ്റ്റി ഷീറ്റ് രണ്ടായി മുറിച്ചിട്ട് അതിനിടയിൽ വച്ച് ചപ്പാത്തി കോലുകൊണ്ട് പരത്തിയെടുക്കണം. അടർത്തി എടുക്കാനുള്ള എളുപ്പത്തിനാണ് ഇങ്ങനെ ചെയ്യുന്നത്. ശേഷം നീളത്തിൽ മുറിച്ച് തിളച്ച എണ്ണയിൽ ഇട്ട് വറുത്തുകോരി എടുക്കാം. നല്ല ക്രിസ്പിയായി കിട്ടും. കുട്ടികൾക്കടക്കം എല്ലാവർക്കും ഇഷ്ടമാകും ഇൗ രുചി.
English Summary: Healthy Sweet Potato Snacks