പിള്ളേരോണത്തിൽ പാസ്ത പായസം; ഇത് സിംപിളാണ് വെറൈറ്റിയും
Mail This Article
ഇന്ന് പിള്ളേരോണം. പേരുപോലെ തന്നെ കുട്ടികളുടെ ഓണം. കുഞ്ഞുങ്ങൾക്ക് സന്തോഷം നൽകുന്ന പോലെ തന്നെ ഇൗ ദിവസം ആഘോഷമാക്കാം. അവർക്ക് ഇഷ്ടമുള്ള െഎറ്റം തയാറാക്കി നൽകിയാലോ? മധുരപ്രിയരാണ് മിക്ക കുട്ടികളും. പായസം തന്നെ ഉണ്ടാക്കാം. പക്ഷേ ഇൗ പായസം അല്പം വെറൈറ്റിയാണ്. മിക്ക കുട്ടികളുടെയും ഇഷ്ട വിഭവമായ പാസ്ത കൊണ്ട് രുചിയൂറും പായസം സിംപിളായി റെഡിയാക്കാം.
ആവശ്യമായ ചേരുവകൾ
പാൽ– 1 ലിറ്റർ
പാസ്ത– 100ഗ്രാം
കണ്ടൻസ്ഡ് മിൽക്ക്– കാൽ കപ്പ്
ഉപ്പ്– ഒരു നുള്ള്
ഏലയ്ക്ക പൊടിച്ചത്–കാൽ ടീസ്പൂൺ
കശുവണ്ടു, ഉണക്ക മുന്തിരി
നെയ്യ്– ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഏത് തരം പാസ്തയും എടുക്കാം. മക്രോണി പാസ്തയാണ് ഈ പായസത്തിന് എടുത്തിരിക്കുന്നത്. ചുവട് കട്ടിയുള്ള പാത്രത്തിൽ ആവശ്യത്തിനുള്ള വെള്ളവും ഒരു സ്പൂൺ എണ്ണയും ചേർത്ത് നന്നായി തിളപ്പിക്കാം. അതിലേക്ക് പാസ്ത ഇട്ട് കൊടുക്കണം. നന്നായി വെന്ത് കഴിയുമ്പോൾ അരിപ്പ കൊണ്ട് പാസ്ത കോരി മാറ്റാം. മറ്റൊരു പാനിൽ നെയ്യ് ചേർത്ത് ചൂടാകുമ്പോൾ കശുവണ്ടി ചേർക്കണം. അതൊന്ന് ഇളം ബ്രൗൺ നിറമാകുമ്പോൾ ഉണക്കമുന്തിരിയും ചേർത്ത് നന്നായി ഇളക്കി കൊടുക്കണം. ശേഷം പാനിൽ നിന്നും കശുവണ്ടിയും ഉണക്കമുന്തിരിയും മാറ്റാം.
അതേ പാനിൽ തന്നെ ഒരു ലിറ്റർ പാൽ ചേർക്കാം. അതൊന്ന് ചൂടാകുമ്പോൾ 200 ഗ്രാം കണ്ടെൻസ്ഡ് മിൽക്ക് ചേർക്കാം. അതല്ലെങ്കിൽ പഞ്ചസാര ചേർത്താലും മതി. പായസത്തിന് രുചിയേറുന്നതും കുട്ടികൾക്ക് ഇഷ്ടമാകുന്നതും കണ്ടെൻസ്ഡ് മിൽക്കാണ്. രണ്ടുംകൂടി യോജിപ്പിച്ച് നന്നായി ഇളക്കി കൊടുക്കണം. പാൽ നന്നായി കുറുകി വരുമ്പോൾ വേവിച്ച പാസ്തയും ഏലയ്ക്ക പൊടിച്ചതും ചേർക്കണം. അടിയ്ക്ക് പിടിക്കാതെ ഇളക്കികൊടുത്തോണ്ടിരിക്കണം. വറുത്തു വച്ച കശുവണ്ടിയും മുന്തിരിയും നെയ്യോടുകൂടി ചേർത്ത് കുറഞ്ഞ തീയിൽ വച്ച് ഇളക്കണം. രുചിയൂറും പായസം റെഡി.
English Summary: Pilleronam special Pasta payasam recipe