മായം കലരാത്ത നല്ല അസ്സല്‍ ഡ്രിങ്ക്; പാലിൽ ചേര്‍ക്കാം ഇൗ പൊടി
Mail This Article
നല്ല അസ്സല്‍ ഹെല്‍ത്ത് ഡ്രിങ്ക് വീട്ടില്‍ ഉണ്ടാക്കിയാലോ? പോഷകസമൃദ്ധമായ ചേരുവകള്‍ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഈ രുചിക്കൂട്ട്, കഴിക്കാന്‍ സുരക്ഷിതവുമാണ്. വീട്ടില്‍ത്തന്നെ രുചികരവും പോഷകസമ്പുഷ്ടവുമായ ഈ ഡ്രിങ്ക് തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.
വേണ്ട ചേരുവകൾ
വാൽനട്ട് - 30 ഗ്രാം
ബദാം - 30 ഗ്രാം
കശുവണ്ടി - 30 ഗ്രാം
പിസ്ത - 30 ഗ്രാം
ഫ്ളാക്സ് സീഡ്സ് - 15 ഗ്രാം
പംകിന്‍ സീഡ്സ് - 15 ഗ്രാം
സണ്‍ഫ്ലവര്‍ സീഡ്സ് - 15 ഗ്രാം
ഉണങ്ങിയ ഈന്തപ്പഴം - 50 ഗ്രാം
കൊക്കോ പൗഡർ - 4 ടേബിൾസ്പൂൺ
ശർക്കര പൊടി - 4 ടേബിൾസ്പൂൺ
റാഗി അല്ലെങ്കിൽ ഓട്സ് പൊടി - 3 ടേബിൾസ്പൂൺ
മഖാന - 50 ഗ്രാം
തയാറാക്കുന്ന വിധം
1. ആദ്യം തന്നെ കൊക്കോ പൗഡർ, ശർക്കര പൊടി എന്നിവ ഒഴികെയുള്ള സാധനങ്ങള്‍ എടുത്ത് ചെറുതീയില്‍ റോസ്റ്റ് ചെയ്തെടുക്കുക.
2. ശേഷം, ഇവ ഓരോന്നായി മിക്സിയുടെ ജാറിലേക്ക് ഇടുക. ഇതിലേക്ക് കൊക്കോ പൗഡർ, ശർക്കര പൊടി എന്നിവയും കൂടി ഇട്ട് നന്നായി അടിച്ചെടുക്കുക.
3. മിക്സിയില്‍ ഇടുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. ആദ്യം ഒരു 3-4 സെക്കൻഡ് പൾസ് ചെയ്യുക, നിർത്തുക, മിക്സർ ജാർ തുറന്ന് ഒരു സ്പൂൺ കൊണ്ട് ഇളക്കുക.
4. ഈ പൊടിക്ക് അൽപ്പം എണ്ണമയമുള്ളതായി കണ്ടാല്‍ ഒന്നോ രണ്ടോ ടേബിൾസ്പൂൺ റാഗി അല്ലെങ്കിൽ ഓട്സ് പൊടി കൂടി ചേര്‍ക്കുക. എന്നിട്ട് നന്നായി അരിച്ചെടുത്ത് ജാറിലാക്കുക.
5. പൊടി എപ്പോഴും ഫ്രിഡ്ജിൽ മാത്രം സൂക്ഷിക്കുക.
6. ഈ പൊടി 1-2 ടേബിൾസ്പൂൺ ഒരു ഗ്ലാസിലേക്ക് ഇട്ട്, കുറച്ച് പാലും ചേര്‍ത്ത് നന്നായി ഇളക്കി കുടിക്കാം. ആവശ്യമുള്ളവര്‍ക്ക് പഞ്ചസാര ചേര്‍ക്കാം.
English Summary: Homemade healthy drink recipe