ADVERTISEMENT

ചോറുണ്ടാക്കുമ്പോള്‍ പലപ്പോഴും കഞ്ഞിയായിപ്പോയ അനുഭവം ഉണ്ടായിട്ടുണ്ടോ? കുഴഞ്ഞുമറിഞ്ഞ് ആകെ പശപോലെ ഒട്ടിപ്പിടിക്കുന്ന രീതിയില്‍ അരി വെന്തുപോകുന്നത് പലപ്പോഴും ഒരു പ്രശ്നമാണ്. ഇനി സൂക്ഷിച്ചു വേവിക്കാന്‍ പോയാലോ, അരി ശരിയായി വേവുകയുമില്ല. ഈ പ്രശ്നം ഒഴിവാക്കാനും, അരി നല്ല തുമ്പപ്പൂ പോലെ വെന്തുകിട്ടാനുമായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ അറിയാം.

ശരിയായ അരി തിരഞ്ഞെടുക്കുക

നല്ല ചോറുണ്ടാക്കാന്‍ ആദ്യം ചെയ്യേണ്ടത് നല്ല അരി തിരഞ്ഞെടുക്കുക എന്നതാണ്. ഓരോ അരിമണിയും വെവ്വേറെ നില്‍ക്കുന്ന പയറു പോലത്തെ ചോറുണ്ടാക്കാനായി ബസ്മതി അല്ലെങ്കിൽ ജാസ്മിൻ പോലുള്ള നീളമുള്ള അരി തിരഞ്ഞെടുക്കുക. 

നന്നായി കഴുകുക

പാചകം ചെയ്യുന്നതിന് മുമ്പ്, അരി നന്നായി കഴുകുക. ഇത് അരിമണികളുടെ ഉപരിതലത്തിലുള്ള അധിക അന്നജം നീക്കം ചെയ്യുന്നു. അധികമുള്ള അന്നജം അരിമണികള്‍ പരസ്പരം ഒട്ടിപ്പിടിക്കാനും കുഴഞ്ഞുപോകാനും കാരണമാകും. അതിനാല്‍, തെളിഞ്ഞ വെള്ളം കിട്ടുന്നത് വരെ അരി നന്നായി ഉരച്ചുകഴുകുക.

അരിയും വെള്ളവും തമ്മിലുള്ള അനുപാതം 

നല്ല ചോറ് കിട്ടണമെങ്കില്‍, അരിക്ക് ഉപയോഗിക്കുന്ന വെള്ളവും പ്രധാനമാണ്. ഉപയോഗിക്കുന്ന അരിയുടെ ബ്രാൻഡ്, പാത്രത്തിന്‍റെ തരം, അടപ്പ് എന്നിവയെല്ലാം അരിയുടെ വേവിനെ ബാധിക്കുന്ന കാര്യങ്ങളാണ്.  സാധാരണയായി, നീണ്ട അരി ഉപയോഗിക്കുമ്പോള്‍, 1 കപ്പ് അരിക്ക് 2 കപ്പ് വെള്ളം ആണ് ഉപയോഗിക്കേണ്ടത്. സുഷി റൈസ് പോലെ കുഴഞ്ഞു പോകുന്ന തരം ചെറിയ അരിയാണെങ്കില്‍ ഒരു കപ്പ്‌ അരിക്ക് ഒരു കപ്പ്‌ വെള്ളം ഉപയോഗിച്ച് വേവിക്കുക.

തിളപ്പിക്കേണ്ട രീതി

അരിയും വെള്ളവും കലത്തിലാക്കിക്കഴിഞ്ഞാൽ, അത് അടച്ചുറപ്പുള്ള ഒരു മൂടി കൊണ്ട് നന്നായി മൂടി, ഉയർന്ന ചൂടിൽ തിളപ്പിക്കുക, എന്നിട്ട് ഉടൻ തന്നെ ചൂട് കുറയ്ക്കുക.അടപ്പ് അങ്ങനെ തന്നെ വച്ചുകൊണ്ട് അരി സാവധാനം വേവിക്കുക. ഇടയ്ക്കിടെ തുറന്നുനോക്കേണ്ട ആവശ്യമില്ല. അടപ്പ് സൂക്ഷിക്കുന്നത് പാചകത്തിന് ആവശ്യമായ നീരാവിയും ചൂടും നിലനിർത്തുന്നു.

ഇടയ്ക്കിടെ ഇളക്കരുത്

അരി പാകം ചെയ്യുമ്പോൾ, ഇടയ്ക്കിടെ കയിലിട്ട് ഇളക്കരുത്.ഇളക്കുന്നതിലൂടെ ധാന്യങ്ങൾ അധിക അന്നജം പുറത്തുവിടുകയും ഇത് ചോറ് കുഴഞ്ഞുപോകാന്‍ കാരണമാവുകയും ചെയ്യും.

അരി പാകം ചെയ്തുകഴിഞ്ഞാൽ, അത് തീയിൽ നിന്ന് നീക്കം ചെയ്ത് ഏകദേശം 5-10 മിനിറ്റ് മൂടിത്തന്നെ വയ്ക്കുക. ഇത്, ബാക്കിയുള്ള ഈർപ്പം അരിയിലുടനീളം തുല്യമായി വിതരണം ചെയ്യുകയും നല്ല മൃദുവായ ചോറ് ലഭിക്കുകയും ചെയ്യും.

English Summary: How to Cook Rice Perfectly

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com