ദോശ ബാക്കി ഉണ്ടോ? അടിപൊളി െഎറ്റം ഉണ്ടാക്കാം
Mail This Article
ദോശയും സാമ്പാറും ചമ്മന്തിയുമൊക്കെ എല്ലാവർക്കും ഇഷ്ടമുള്ള കോമ്പിനേഷനാണ്. രാവിലെ ബാക്കി വന്ന ദോശ കുട്ടികൾക്ക് വൈകിട്ട് കഴിക്കാൻ മടിയാണ്. പുതുരുചിയിൽ ദോശ തയാറാക്കി നൽകിയാൽ കുട്ടികൾ മാത്രമല്ല, മുതിർന്നവരും രുചിയോടെ കഴിക്കും. ദോശയെ ഒന്നു രൂപമാറ്റം വരുത്തിയെടുത്താലോ? സവാളയും മസാലയും ചേർന്ന രുചിയിൽ വഴറ്റിയെടുക്കാം. ദോശ റോസ്റ്റ് തയാറാക്കാം. വളരെ സിംപിളായി ഉണ്ടാക്കാം.
ചുട്ടെടുത്ത ദോശ കനം കുറച്ച് വട്ടത്തിൽ അരിഞ്ഞെടുക്കാം. പാൻ ചൂടാകുമ്പോൾ കടുക് ഇട്ട് പൊട്ടിച്ച്, കറിവേപ്പിലയും ചെറുതായി അരിഞ്ഞ സവാളയും ആവശ്യത്തിന് ഉപ്പും ചേർത്ത് വഴറ്റിയെടുക്കാം. അതിലേക്ക് അര ടീസ്പൂണ്‍ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും മല്ലിപ്പൊടിയും മുളക്പ്പൊടിയും കാൽ ടീസ്പൂൺ മഞ്ഞപ്പൊടിയും നുള്ള് ഗരം മസാലയും ചേർത്ത് നന്നായി വഴറ്റണം. അതിലേക്ക് ഒരു മുട്ട പൊട്ടിച്ച് ഒഴിക്കാം. സവാളയും മുട്ടയും നന്നായി ഉടച്ചെടുക്കണം. ശേഷം അരിഞ്ഞടുത്ത ദോശയും മസാലക്കൂട്ട് പിടിക്കുവാനായി ഇത്തിരി വെള്ളവും ചേർത്ത് നന്നായി ഇളക്കി വെള്ളം വറ്റിച്ചെടുക്കണം. നല്ല ടേസ്റ്റി ദോശ റോസ്റ്റ് റെഡി.
English Summary: Dosa Roast Recipes